ബ്രെണ്ടൻ ആഞ്ഞുവീശി;48000 വീടുകളിൽ വൈദ്യുതി ഇല്ല ;മരം വീണു ഗതാഗത തടസ്സം

അയർലണ്ടിലെങ്ങും ബ്രെണ്ടൻ കൊടുങ്കാറ്റ് ആഞ്ഞുവീശി. കനത്ത നാശ നഷ്ട്ടങ്ങൾ സംഭവിച്ചു. 48000 വീടുകളിൽ നിലവിൽ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്. വെക്സ്ഫോർഡ്, മെയോ, റോസ്കോമ്മൺ, കെറി, കോർക്ക്, വാട്ടർഫോർഡ്, ലീഷ്, കിൽകെന്നി, മീത്ത് കൗണ്ടികളിൽ ആണ് കൂടുതൽ നാശ നഷ്ട്ടം വിതച്ചതും വൈദ്യുതി പോയതും.

ഇതിൽ തന്നെ വെക്സ്ഫോർഡിൽ കനത്ത നാശ നഷ്ട്ടം ഉണ്ടായി. അവിടെ മാത്രം 14000 വീടുകളിൽ വൈദ്യുതി പോയി. അയർലണ്ടിന്റെ വെസ്റ്റ്‌ മേഖലയിൽ വൈകിട്ട് വീണ്ടും കാറ്റ് വീശും എന്ന് മുന്നറിയിപ്പ് ഉണ്ട്. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണു ഗതാഗതം തടസ്സപെട്ടു. M7 മൊട്ടർ വെയിലും ഗതാഗത തടസ്സം ഉണ്ടായി. ഫെറികൾ ഒന്നും റദ്ദ് ആക്കിയിട്ടില്ല. ഇന്ന് വൈകുന്നേരം വരെ ഓറഞ്ച് വാണിങ് നിലവിൽ ഉണ്ട്

Share this news

Leave a Reply

%d bloggers like this: