നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകനുമില്ലേ? പിണറായി വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്ന് സുരേന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീംകോടതിയിൽ ഹർജി നൽകിയ കേരള സർക്കാരിന്റെ നടപടിയെ വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. നിയമപരമായി നിലനിൽപ്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത്തരം വങ്കത്തരങ്ങൾക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിന് പകരം പാർട്ടി ഫണ്ടിൽനിന്ന് പണം ചെലവഴിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ”ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ … Read more