ഡബ്ലിനിലെ കൂളോക്കിലെ Moatview-ലാണ് ശരീരഭാഗങ്ങൾ ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം.
രണ്ട് കൈകളും ഒരു കാലും ബാഗിൽ നിന്നും കണ്ടെത്തിയതായി പറയപ്പെടുന്നു. പക്ഷേ, ഉടലും തലയും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഈ പ്രദേശത്ത് ചില യുവാക്കൾ തമ്പടിച്ചിരുന്നതായി വിവരം ലഭിച്ചെന്ന് സുചനയുണ്ട്.
ഇതെത്തുടർന്ന് ഗാർഡായ് വടക്കൻ ഡബ്ലിനിലെ കൂളോക്കിലെ Moatview പ്രദേശം അന്വേഷണത്തിന്റെ ഭാഗമായി അടച്ചു.
അന്വേഷണം ഇപ്പോഴും വളരെ പ്രാരംഭ ഘട്ടത്തിലാണെന്ന് പറയപ്പെടുന്നു.