ശരീരത്തിന് പുറത്ത് ഒരാഴ്ചയോളം കരളിനെ ജീവനോടെ നിലനിർത്താനുതകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത്‌ ശാസ്ത്രജ്ഞർ

മനുഷ്യശരീരത്തിന് പുറത്ത് ഒരാഴ്ചയോളം കരളിനെ ജീവനോടെ നിലനിർത്താൻ കഴിയുമെന്ന് ശാസ്ത്ര ലോകം.ഇതുവഴി ട്രാൻസ്പ്ലാറേഷന് ലഭ്യമാകുന്ന കരളുകളുടെ എണ്ണം വർദ്ധിപ്പിക്കാനാകുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു .
perfusion technology-യിലൂടെ കരൾ  രോഗം ബാധിച്ച നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാൻ ഈ വിദ്യയിലൂടെ കഴിയും.മുൻപ് കുറച്ച് മണിക്കൂറുകൾ മാത്രമേ ശരീരത്തിന് പുറത്ത് അവയവങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ.


Nature Biotechnology journal-ൽ  പ്രസിദ്ധീകരിച്ച ഒരു ലേഖനം, ട്രാൻസ്പ്ലാൻറ് മെഡിസിൻ മേഖലയിൽ ഒരു വലിയ മാറ്റത്തിനു വഴി തെളിച്ചെന്നും, മൃതദേഹങ്ങളിൽ നിന്നും ലഭിക്കുന്ന കരളുകൾ ഈ സാങ്കേതിക വിദ്യയിലൂടെ ട്രാൻപ്ലാന്റേഷന് യോഗ്യമാകുമെന്നും സൂറിച്ച്  സർവകലാശാലയിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. 

ചികിത്സ അസാധ്യമായിരുന്ന രോഗികൾക്ക് (ട്രാൻസ്പ്ലാൻറേഷൻ, കാൻസർ) പ്രയോജനപ്പെടുന്ന  പെർഫ്യൂഷൻ ടെക്നോളജി ഉപയോഗിച്ചു കൊണ്ടുള്ള ഈ ചികിത്സരീതി ഒരു കൂട്ടം ശസ്ത്രക്രിയാ വിദഗ്ധരുടെയും  ബയോളജിസ്റ്റുകളുടെയും  എഞ്ചിനീയർമാരുടെയും നാല് വർഷത്തെ പ്രയത്നത്തിന്റെ ഫലമാണെന്ന് University Hospital Zurich- ലെ  Department of surgery and transplantation chairman Professor Pierre-Alain Clavien പറഞ്ഞു 
യൂറോപ്പിലെ എല്ലാ കേന്ദ്രങ്ങളും ട്രാൻസ്പ്ലാന്റ് ചെയ്യാൻ  വിസമ്മതിച്ച, ഗുണനിലവാരമില്ലാത്ത 10 കരളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇതിൽ ആറെണ്ണം പെർഫ്യൂഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായി പ്രവർത്തനക്ഷമമാക്കാനും സാധിച്ചു .ഈ അവയവങ്ങൾ ട്രാൻസ്പ്ലാന്റേഷന് വേണ്ടി ഉപയോഗിക്കുകയാണ് അടുത്ത ഘട്ടമെന്നും ഗവേഷകർ പറഞ്ഞു .

Share this news

Leave a Reply

%d bloggers like this: