റിമോട്ട് ഉപയോഗിച്ച് ടാക്സി മീറ്റിൽ തുക കൂട്ടി;ഡബ്ലിനിൽ ടാക്സി ഡ്രൈവർ പിടിയിൽ

ടാക്സി മീറ്ററിലെ തുക റിമോട്ട് ഉപയോഗിച്ച് വർദ്ധിപ്പിച്ചു ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ തുക ഈടാക്കിയ ടാക്സി ഡ്രൈവറെ പിടികൂടി. കഴിഞ്ഞ വർഷം ആറു മാസത്തിനിടയിൽ 270 തവണ റിമോട്ട് ഉപയോഗിച്ച് മീറ്ററിൽ തുക വർദ്ധിപ്പിച്ച് അത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി എന്നതാണ് കേസ്. ഓരോ ഓട്ടത്തിനും  ഒൻപത് യൂറോ  വരെ ഇയാൾ ഇങ്ങനെ റിമോട്ട് ഉപയോഗിച്ച് വർധിപ്പിച്ചു.

ഡബ്ലിൻ വാക്കിൻസ്റ്റൗണിൽ താമസിക്കുന്ന  63 വയസ്സുകാരനായ  Raymond Pidgeon ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ജൂൺ പന്ത്രണ്ടാം തീയതി വരെ ആഴ്ചയിൽ ചുരുങ്ങിയത് 15 തവണയെങ്കിലും ഇത്തരത്തിൽ മീറ്റർ തുക  വർധിപ്പിച്ചു.ടാക്സി ഡ്രൈവർമാർ കൂടുതൽ തുക ഈടാക്കിയ കേസുകൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ റിമോട്ട് ഉപയോഗിച്ച് തുക കൂടുതൽ ഈടാക്കിയ കേസ് ആദ്യമായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംശയം തോന്നിയ ഒരു യാത്രക്കാരൻ നൽകിയ  പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രമക്കെട് നടത്തിയ ഡ്രൈവർ  പിടിയിലായത്.

ചോദ്യംചെയ്യുന്നതിനിടയിൽ  റിമോട്ട് ഉപയോഗിച്ച് ഇത്തരത്തിൽ ചാർജ് കൂടുതൽ മേടിക്കുന്ന നിരവധി ഡ്രൈവർമാർ ഉണ്ടെന്ന് പിടിയിലായ ഡ്രൈവർ  അവകാശപ്പെട്ടു. ഭാര്യ ചികിത്സയിൽ ആശുപത്രിയിലായിരുന്നുവെന്നും  അതു  സംബന്ധിച്ച് ധാരാളം പണത്തിനു ആവശ്യം  ഉണ്ടായിരുന്നുവെന്നും അതു  കൊണ്ടാണ്  ഇങ്ങനെ ചെയ്യേണ്ടി വന്നതും എന്ന് ഇയാൾ കുറ്റസമ്മതം നടത്തി.   കോടതി ഇയാൾക്ക് 200 യൂറോ പിഴയും കോടതി ചിലവിലേയ്ക്ക് 400 യൂറോയും ശിക്ഷ  വിധിച്ചു.

Share this news

Leave a Reply

%d bloggers like this: