മലയാളി നായകനായ ഷോർട്ട് ഫിലിം ബെൽഫാസ്റ്റ് ഫിലിം ഫെസ്റ്റിലേക്ക് ;അമീർ ഖാൻ അതിഥിയായെത്തും 

മലയാളി നായകനായ ഇംഗ്ലീഷ് ഷോർട്ട് ഫിലിം ബെൽഫാസ്റ്റ് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തു. ബെൽഫാസ്റ്റിൽ താമസിക്കുന്ന ഫിലിപ്സൺ ചെറിയാൻ നായക കഥാപാത്രമായി അഭിനയിച്ച ‘മിസ്റ്റർ  സപൈസ്’  എന്ന ഷോർട്ട് ഫിലിമാണ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തിൽ ആലപ്പുഴയിലാണ് ഫിലിപ്സൺ‌ന്റെ  വീട്. യുകെയിലെ പ്രസിദ്ധ ഷോർട്ട് ഫിലിം സംവിധായകനായ ഡേവിഡ് മൂഡിയാണ് മിസ്റ്റർ സ്പൈസ്  സംവിധാനം ചെയ്തിരിക്കുന്നത്.റെയാൻ  ഏർളിയാണ് പ്രൊഡ്യൂസർ. ഇതിനു മുമ്പ് ഫിലിപ്സൺ‌ അഭിനയിച്ച ‘ബിയോണ്ട് ദി മൈൻഡ്’ എന്ന മലയാളം ഷോർട്ട് ഫിലിം യൂട്യൂബിൽ ശ്രദ്ധനേടിയിരുന്നു. ഭിന്നലിംഗക്കാരോട്  ഉള്ള സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ കാഴ്ചപാടുകൾ അവതരിപ്പിച്ച ഷോർട്ട് ഫിലിം ആയിരുന്നു ഇത്. ഇതിലെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ ഡേവിഡ് മൂഡി തന്റെ പുതിയ ഷോർട്ട് ഫിലിമിലെക്ക് ഫിലിപ്സണെ തെരഞ്ഞെടുത്തത്.

അറിയപ്പെടുന്ന ബാഡ്മിന്റൺ താരം കൂടിയാണ് ഫിലിപ്സൺ. ഈയടുത്ത് നടന്ന ബെൽഫാസ്റ്റ് ബാഡമിന്റൺ ലീഗ് 2019 വിജയി കൂടിയാണ് ഫിലിപ്സൺ‌.  ഈ മാസം പതിനൊന്നാം തീയതി മുതൽ 20 തീയതിവരെയാണ് ബെൽഫാസ്റ്റ് ഫിലിം ഫെസ്റ്റ് നടക്കുന്നത് .13നു ബെൽഫാസ്റ്റ് ക്വൂൻ  ഫിലിം തീയേറ്ററിലാണ് മിസ്റ്റർ സപൈസ് പ്രദർശിപ്പിക്കുന്നത്.

പ്രസിദ്ധ ബോളീവുഡ് താരം അമീർ ഖാൻ ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി പങ്കെടുക്കും. മറ്റൊരു യുകെ മലയാളിയായ ശ്രീകാന്ത് ഗണപതി സംവിധാനം ചെയ്ത  സാൽവേഷൻ ഡോർ എന്ന ഹ്രസ്വചിത്രം കൂടി ഫെസ്റ്റിൽ പ്രദർശിപ്പിക്കുന്നുണ്ട്. കുടുംബം നഷ്ടപ്പെട്ട 70 കഴിഞ്ഞ ഒരു ഇന്ത്യൻ വംശജനായ ബ്രട്ടീഷുകാരൻ  സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോൾ തന്റെ ജീവിത അനുഭവങ്ങളേ മക്കളുടെ വാത്സല്യം എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയമാണ് ഈ ഷോർട്ട് ഫിലിമിൽ ശ്രീകാന്ത് ഗണപതി പറയുന്നത്.

Share this news

Leave a Reply

%d bloggers like this: