യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്; താപനില -4 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

വാരാന്ത്യത്തിൽ താപനില മൈനസ് 4 ഡിഗ്രിയിലെത്തുന്നതിനെ തുടർന്ന്, വ്യത്യസ്ഥ സമയങ്ങളിലായി യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് മെറ്റ് എയറാൻ അറിയിച്ചു.വ്യാഴാഴ്ച കാറ്റിനും, രാവിലെ കനത്ത മഴക്കും  സാധ്യതയുണ്ട്.വെക്സ്ഫോർഡ് , കോർക്ക് , വാട്ടർഫോർഡ്, കെറി , ഡോണെഗൽ, മേയോ, ഗാൽവേ , വിക്ക്ലോ എന്നിവിടങ്ങളിൽ കാറ്റിനുള്ള   യെല്ലോ മുന്നറിയിപ്പ്  കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.മുന്നറിയിപ്പുകൾ പകൽ വ്യത്യസ്ത സമയങ്ങളിൽ അവസാനിക്കുമെങ്കിലും, രാത്രി 8 മണിയോടു കൂടിയാണ് പൂർണ്ണമായും പിൻവലിക്കു. ശക്തമായ കാറ്റിനെ തുടർന്നുള്ള വേലിയേറ്റ സമയത്ത്, തെക്കൻ കൗണ്ടികളിലെ തീരപ്രദേശത്ത് വെള്ളപ്പൊക്ക … Read more