യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്; താപനില -4 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

വാരാന്ത്യത്തിൽ താപനില മൈനസ് 4 ഡിഗ്രിയിലെത്തുന്നതിനെ തുടർന്ന്, വ്യത്യസ്ഥ സമയങ്ങളിലായി യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് മെറ്റ് എയറാൻ അറിയിച്ചു.
വ്യാഴാഴ്ച കാറ്റിനും, രാവിലെ കനത്ത മഴക്കും  സാധ്യതയുണ്ട്.
വെക്സ്ഫോർഡ് , കോർക്ക് , വാട്ടർഫോർഡ്, കെറി , ഡോണെഗൽ, മേയോ, ഗാൽവേ , വിക്ക്ലോ എന്നിവിടങ്ങളിൽ കാറ്റിനുള്ള   യെല്ലോ മുന്നറിയിപ്പ്  കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.മുന്നറിയിപ്പുകൾ പകൽ വ്യത്യസ്ത സമയങ്ങളിൽ അവസാനിക്കുമെങ്കിലും, രാത്രി 8 മണിയോടു കൂടിയാണ് പൂർണ്ണമായും പിൻവലിക്കു.


ശക്തമായ കാറ്റിനെ തുടർന്നുള്ള വേലിയേറ്റ സമയത്ത്, തെക്കൻ കൗണ്ടികളിലെ തീരപ്രദേശത്ത് വെള്ളപ്പൊക്ക സാധ്യതയുണ്ട്.
തെക്കോട്ട് വീശുന്ന തെക്കുകിഴക്കൻ കാറ്റിന് മണിക്കൂറിൽ 50 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിലേക്ക്  ഉയരാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച ഉച്ച മുതൽ, 8-11 ഡിഗ്രി വരെ ഉയർന്ന താപനിലയും, ഈ സമയങ്ങളിൽ മഴക്കും സാധ്യതയുണ്ട്. 


പടിഞ്ഞാറൻ തീരത്ത് മഞ്ഞ് വീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. താപനില -1 to -4 ഡിഗ്രി വരെ രാത്രിയിൽ അനുഭവപ്പെടാം.
വെള്ളിയാഴ്ച സൂര്യപ്രകാശവും ചാറ്റൽ മഴയും ഉണ്ടാകാം.വെള്ളിയാഴ്ച 4 മുതൽ 7 ഡിഗ്രി വരെ ഉയർന്ന താപനില പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാത്രിയിൽ താപനില വളരെ താഴെയാകും, കുറഞ്ഞ താപനില -4 മുതൽ പൂജ്യം ഡിഗ്രി വരെ.
രാജ്യത്തുടനീളം വ്യാപകമായ കടുത്ത മഞ്ഞുവീഴ്ചക്കും സധ്യത.

Share this news

Leave a Reply

%d bloggers like this: