ഏഷ്യൻ വംശജരെ നാടുകടത്താനുള്ള നടപടി  പുനഃപരിശോധിയ്ക്കാനൊരുങ്ങി അയർലൻഡ് 

കോർക്കിലെ  അഭയാർത്ഥി കേന്ദ്രത്തിൽ താമസിച്ചിരുന്ന അഞ്ച് സഹോദരങ്ങളുടെയും ഇവരുടെ മാതാപിതാക്കളുടെയും നാടുകടത്തൽ നീതി-ന്യായ വകുപ്പുമന്ത്രി ചാർളി ഫാനാഗന്റെ -ന്റെ അവസാന നിമിഷ ഇടപെടലിനെത്തുടർന്ന് റദ്ദുചെയ്തു.

കോർക്കിൽ താമസിച്ചിരുന്ന ഹംസ,സുബൈർ,ഉമൈർ, മൂട്ജൂബ എന്നിവരെയും  സഹോദരിയായ  ഷാസാദി ,  മാതാപിതാക്കളായ മുബീൻ , ഹിന  എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചയോടെ നാടുകടത്താൻ തീരുമാനിച്ചത്. രണ്ട് വർഷം മുമ്പ് സൗദി അറേബ്യയിൽ നിന്നും എത്തിയ അഭയാർഥികൾക്കുള്ള അന്താരാഷ്ട്ര സംരക്ഷണം പിൻവലിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ നാടുകടത്തുന്നതിനുള്ള നടപടികളെക്കുറിച്ച് സർക്കാർ ആലോചിച്ചത്.


1982-ലാണ് മുബീനും ഭാര്യ ഹിനയും  പാകിസ്ഥാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് പലായനം ചെയ്തത്. താനും ഭാര്യയും 5 മക്കളുമടങ്ങുന്ന കുടുംബം സൗദി അറേബ്യയിൽ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെങ്കിലും 2015 ൽ അബ്ദുള്ള രാജാവിന്റെ മരണശേഷം എല്ലാം മാറിമറിയുകയായിരുന്നെന്നും അദ്ദേഹത്തിന്റെ പിൻഗാമിയായ സൽമാൻ രാജാവും മകൻ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും സൗദിയിലെ  പൗരന്മാർക്ക് ഉപയോഗപ്രദമാകുന്ന നിയമങ്ങൾ അവതരിപ്പിക്കുകയും നികുതി നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് മൂലം കുട്ടികൾക്ക് പഠനം അവസാനിപ്പിച്ച് ജോലിക്ക് പോകേണ്ട അവസ്ഥയിലായെന്നും മുബീൻ പറഞ്ഞു.


2017 ൽ അവതരിപ്പിച്ച മറ്റൊരു നിയമത്തിന്റെ ഫലമായി മുബീന് Drapers-ലെ ജോലി നഷ്ടപ്പെടുകയും  നികുതി അടയ്ക്കാൻ കഴിയാതിരുന്ന  കുടുംബത്തെ പാകിസ്ഥാനിലേക്ക് നാടുകടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ കുടുംബം സൗദി അറേബ്യയിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറി പാർക്കുകയായിരുന്നു.
മുബീനിന്റെ ഇളയ 3 ആൺകുട്ടികൾ പഠിക്കുന്ന  Coláiste Éamann Rís സ്കൂളിലെ പ്രിൻസിപ്പൽ ആരോൺ വൂൾഫ് ഇവരുടെ അവസ്‌ഥ  അയർലൻഡ് ഉപ പ്രധാനമന്ത്രി സൈമൺ കൊവനിയെ അറിയിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മന്ത്രി  ഫ്ലാനഗൻ  ഈ കേസിൽ ഇടപെടുകയും മുബീനിന്റെയും കുടുംബത്തിന്റെയും നാടുകടത്തൽ പുനഃപരിശോധിയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.


ഞാനും കുടുംബവും ഇന്നത്തെ വാർത്തകളിൽ വളരെയധികം സന്തോഷിക്കുന്നുവെന്നും ഞങ്ങൾക്കൊപ്പം നിന്ന അയർലണ്ടിലെ ജനങ്ങൾക്ക് നന്ദി പറയുന്നുവെന്നും മുബീനിന്റെ സുബൈർ പറഞ്ഞു. ഒരിക്കൽ അയർലൻഡിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതാണ് തന്റെ ആഗ്രഹമെന്നും സുബൈർപറഞ്ഞു.

Share this news

Leave a Reply

%d bloggers like this: