ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. ഏരിയന്‍ 5 വിഎ-251 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം

ഇന്ത്യയുടെ ജിസാറ്റ് 30 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഭാരമേറിയ ഉപഗ്രഹമായതിനാലും മറ്റു വിക്ഷേപണത്തിരക്കുകളാലും ഇന്ത്യയുടെ റോക്കറ്റ് ഉപയോഗിച്ചായിരുന്നില്ല വിക്ഷേപണം. പകരം ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഇന്ന് രാവിലെ 2.35ന് ഏരിയന്‍ 5 വിഎ-251 എന്ന റോക്കറ്റിലേറിയാണ് ജിസാറ്റ്30 ഭൂമിക്കു ചുറ്റുമുള്ള പരിക്രമണപഥത്തില്‍ എത്തിയത്. 38 മിനിറ്റ് 25 സെക്കന്റ് നീണ്ട പറക്കലിനൊടുവില്‍ ഭൂസ്ഥിരപരിക്രമണപഥത്തിലേക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ ജിസാറ്റ് 30 എത്തിച്ചേര്‍ന്നു. ഇവിടെ നിന്ന് ഉപഗ്രഹത്തിലെ കുഞ്ഞുറോക്കറ്റുകളുടെ സഹായത്തോടെ 36000കിലോമീറ്റര്‍ ഉയരെയുള്ള അന്തിമ ഓര്‍ബിറ്റിലേക്ക് ജിസാറ്റ് എത്തിച്ചേരും. 3357 … Read more