പാകിസ്താൻ അഭയാർഥിയോട് വിവേചനം: ഡ്രൈവിംഗ് ലൈസൻസ് നിഷേധിച്ചു

അയർലണ്ടിൽ പാക്കിസ്ഥാൻ അഭയാർഥിക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകാൻ വിസമ്മതിച്ചതിന്, 2,500 ഡോളർ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്.


അഭയാർഥികൾക്ക് പലപ്പോഴും വിവേചനം നേരിടേണ്ടതായി വരുന്നുണ്ട്. Equal Status Act പ്രകാരമുള്ള പരിരക്ഷ ലഭിക്കാൻ നിരവധി  ഡോക്യുമെന്റുകൾ ആവശ്യപ്പെടുന്നുണ്ടെന്നും, ഇവയൊന്നും തന്നെ ഹാജരാക്കാൻ അഭയാർഥികൾക്ക് സാധിക്കാറില്ലെന്നതും വസ്തുതയാണ്.

സർക്കാരിൽ അഭയം തേടിയയാൾ തന്റെ വ്യക്തിത്വം തെളിയിച്ചിട്ടുണ്ടെന്നും, എന്നിട്ടും ലൈസൻസ് നിഷേധിക്കുകയാണെന്നും Workplace Relations Commission (WRC) Adjudication Officer Jim Dolan പ്രതികരിച്ചു.  


2015 ജൂൺ മുതൽ അയർലണ്ടിലെ  കിൽഡെയറിൽ താമസിക്കുന്ന ഈ പാകിസ്ഥാനി  ഒരു യൂറോപ്യൻ വനിതയെയാണ് വിവാഹം കഴിച്ചത്. Irish Human Rights and Equality Commission (IHREC) പാക്കിസ്ഥാൻ അഭയാർഥിക്ക് വേണ്ട നിയമ പരിരക്ഷ നൽകുകിയിട്ടുണ്ട്.


അഭയാർഥികളുടെ തൊഴിൽ പരിരക്ഷ അനിശ്ചിതകാലത്തേക്ക് നിരോധിച്ച നടപടി, ഭരണഘടനാ വിരുദ്ധമാണെന്നുള്ള സുപ്രീംകോടതിയുടെ വിധിയെത്തുടർന്ന് 2018 മാർച്ചിൽ ഇയാൾക്ക് സ്വയം തൊഴിൽ പെർമിറ്റ് ലഭിച്ചിട്ടുണ്ട്.


ബൈക്കിൽ Delivery Man ആയി ജോലി ആരംഭിച്ച ഇയാൾ കാർ ഉപയോഗിക്കുന്നതിനായി National Driver Licence Service (NDLS)-ൽ  ഡ്രൈവർ പെർമിറ്റിനായി അപേക്ഷിച്ചു.Temporary Residence Certificate,  Public Services Card,പാസ്‌പോർട്ടിന്റെ ഒരു പകർപ്പ്, തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കാൻ നീതിന്യായ മന്ത്രിയുടെ അനുമതി ഇവയെല്ലാം അപേക്ഷയോടൊപ്പം അദ്ദേഹം ഹാജരാക്കിയിട്ടുണ്ടായിരുന്നു.


അയർലണ്ടിലെ സ്ഥിര താമസക്കാരൻ
ആണെന്നു സ്ഥാപിക്കുന്നതിനുള്ള  4 GNIB Card / EU passport  ഹാജരാക്കാൻ സാധിക്കാത്തതിനാൽ learner permit-നായുള്ള അപേക്ഷ NDLS നിരസക്കുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസ് നിഷേധിച്ചത്  വിവേചനത്തിന് തുല്യമല്ലെന്നും Equal Status Act ലംഘിച്ചിട്ടില്ലെന്നും NDLS വാദിച്ചു. എന്നാൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനുള്ള അപേക്ഷ പ്രോസസ്സ് ചെയ്യാൻ Jim Dolan, NDLS-ന് നിർദ്ദേശം നൽകി. 


ഈ വിധിയെ സ്വാഗതം ചെയ്യുന്നതായും, WRC-യുടെ തീരുമാനം എന്റെ ജീവിതത്തിൽ വളരെ പ്രധാനപെട്ടതാണെന്നും, ഞാൻ മറ്റുള്ളവരെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു.ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിലൂടെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. 
എന്നാൽ ഇപ്പോഴും ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികൾ ഒന്നും തന്നെ പുരോഗമിക്കുന്നില്ലെന്നും ഈ കേസിൽ സർക്കാർ എജൻസി അപ്പീൽ നൽകിയിട്ടുണ്ടെന്നും, അതിനാൽ വീണ്ടും അപേക്ഷ നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് എന്നത് അദ്ദേഹത്തിന്റെ തൊഴിലിന്റെ ഭാഗമാണെന്നും അന്താരാഷ്ട്ര സംരക്ഷണ സംവിധാനത്തിലുള്ള ആളുകൾക്ക് തൊഴിൽ തേടാമെന്ന് സുപ്രീം കോടതി വിധി നിലനിൽക്കുന്നുണ്ടെന്നും, അവർക്കും തൊഴിൽ നേടാനുള്ള അവസരങ്ങൾ നൽകണമെന്നും IHREC Director Laurence Bond പ്രതികരിച്ചു. WRC യുടെ വിധിയെ അനുകൂലിക്കുന്നുവെന്നും ഇത്തരത്തിലുള്ള  നിരവധി പ്രശ്നങ്ങളിലേക്കുള്ള വെളിച്ചം വീശലാകും ഈ കേസ് എന്നും അദ്ദേഹം കൂട്ടിചേർത്തു.

Share this news

Leave a Reply

%d bloggers like this: