യൂസർനെയിം-പാസ്‌വേഡുകൾ ആദായവിൽപ്പനക്ക്; അയർലണ്ടുകാരൻ ഉൾപ്പടെ 2 പേർ പിടിയിൽ

മോഷ്ടിച്ച 12 ബില്യൺ യൂസർനെയിം- പാസ്‌വേഡുകകൾ, ഒരു ഓൺലൈൻ വെബ്‌സൈറ്റ് വഴി വിൽക്കാൻ ശ്രമിച്ച ഒരാൾ   നെതർലാൻഡിലും, മറ്റൊരാൾ വടക്കൻ അയർലണ്ടിലും  പിടിക്കപ്പെട്ടെന്ന് ഡച്ച് പോലീസ്.
കിഴക്കൻ ഡച്ച് നഗരമായ Arnhem-മിൽ 22 കാരനെ അറസ്റ്റ് ചെയ്തു. ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി, എഫ്ബിഐ, ജർമ്മൻ പോലീസ് എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്ന ഡച്ച് സൈബർ ക്രൈം യൂണിറ്റിന്റെ രഹസ്യ വിവരത്തെ തുടർന്നാണ്, പോലീസ് ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.വടക്കൻ അയർലണ്ടിൽ നിന്നും 22 കാരനായ രണ്ടാമത്തെ പ്രതിയെക്കൂടി അറസ്റ്റ് ചെയ്തതായി ഡച്ച് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
സൈറ്റിൽ നിന്ന് 200,000 ഡോളറിൽ കൂടുതൽ ഇവർ ലാഭമുണ്ടാക്കിയതായി കരുതുന്നു.Arnhem-മിൽ നടത്തിയ റെയ്ഡിനിടെ അത്യാധുനിക ഉപകരണങ്ങൾ കണ്ടെത്തി. ഇതോടൊപ്പം, ‘We leak info.com’ website, വഴിയാണ് ഇവർ ഇടപാടുകൾ നടത്തുന്നതെന്ന്  മനസിലായതായും പോലീസ് പറഞ്ഞു.
ഇപ്പോൾ പ്രസ്തുത വെബ്‌സൈറ്റ് അന്വേഷണത്തിന്റെ ഭാഗമായി എഫ്ബിഐ യുടെ നിയന്ത്രണത്തിലാണ്.അന്വേഷണം തുടരുകയാണെന്നും, കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നും ഡച്ച് പോലീസ് അറിയിച്ചു.
WeLeakInfo.com സൈറ്റിലെ വിവരങ്ങൾ ലഭിക്കാൻ, ഒരു ദിവസം രണ്ട് ഡോളർ അല്ലെങ്കിൽ മാസം 25 ഡോളർ വരെ പരിധിയില്ലാത്ത ആക്സസ് ഇവർ വാഗ്ദാനം ചെയ്തതായി NOS പബ്ലിക് ബ്രോഡ്‌കാസ്റ്റർ പറഞ്ഞു.
ജനപ്രിയ വെബ്‌സൈറ്റുകളിൽ നിന്നും, LinkedIn, MyFitnessPal പോലുള്ള അപ്ലിക്കേഷനുകളിൽ നിന്നും മോഷ്‌ടിച്ച വിവരങ്ങൾ, യൂസർനെയിം- പാസ്‌വേഡുകൾ എന്നിവയുടെ ഒരു വലിയ ശേഖരമായിരുന്നു ഇവർ ചേർത്തി സൂക്ഷിച്ചിരുന്നത്.

Share this news

Leave a Reply

%d bloggers like this: