എയർപോർട്ട് അധികാരികളുടെ അനാസ്ഥ; ഡബ്ലിനിലേക്കുള്ള യാത്രക്കാർക്ക് ദുരിതക്കയം

ക്രാക്കോവിൽ നിന്നും ഡബ്ലിനിലേക്കുള്ള വിമാനം വൈകി. അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭിക്കാതെ യാത്രക്കാർക്ക്  വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടി വന്നത് മണിക്കൂറുകൾ.ക്രാക്കോവിൽ നിന്നും ഡബ്ലിനിലേക്കുള്ള Ryanair വിമാനം വൈകിയതിനെ തുടർന്ന് നൂറിലധികം യാത്രക്കാർ പോളണ്ടിൽ കുടുങ്ങിക്കിടന്നു. കഠിനമായ തണുപ്പിൽ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകളാണ് ഇതിനെതുടർന്ന് സഹിക്കേണ്ടി വന്നത്.Katowice എയർപോർട്ടിലേക്കുള്ള ബസുകൾ പോലും കൃത്യമായി ലഭിച്ചില്ലെന്നും യാത്രക്കാർ പറഞ്ഞു. യാത്രക്കാർക്ക് രാത്രി ഭക്ഷണമോ താമസസൗകര്യമോ എയർപോർട്ട് അതോറിറ്റി നൽകിയില്ല. എയർലൈൻ താമസ വൗച്ചറുകൾ നൽകാത്തതിനാൽ  വിമാനത്താവളത്തിൽ തന്നെ രാത്രി ഉറങ്ങേണ്ടി … Read more