M50-യിൽ അപകടപരമ്പര;യാത്ര ഒഴിവാക്കാൻ നിർദേശം

നിരവധി സ്ഥലങ്ങളിൽ അപകടമുണ്ടായതിനാൽ M50  മോട്ടോർ വെയിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നു. M50  മോട്ടോർ വേ  ഒഴിവാക്കി യാത്രചെയ്യാൻ യാത്രക്കാരോട് അധികൃതർ നിർദേശിച്ചു. രാവിലെ പോർട്ട് ടണൽ അടച്ചതും M1 മോട്ടോർ വെയിൽ  രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയിരുന്നു. M50 മോട്ടോർ വെയിൽ   ജംഗ്ഷൻ സിക്സ് ബ്ലാഞ്ചട്സ്ടൗൺ അടുത്ത് ഉണ്ടായ അപകടവും ഗതാഗതക്കുരുക്കിനു കാരണമായി. ഇത് കൂടാതെ വേറെ രണ്ടിടത്ത് കൂടി അപകടം  ഉണ്ടായതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.