താലയിൽ കത്തിയുമായി ഗാർഡയെ ഭീഷണിപ്പെടുത്തിയ  മോഷ്ടാവിനെ സാഹസീകമായി  പിടികൂടി

കടകളിൽ നിന്ന് പണം മോഷ്ടിച്ചു  ഓടി രക്ഷപെടാൻ നോക്കിയ  മോഷ്ട്ടാവിനെ പിന്തുടർന്ന ഗാർഡയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. മോഷ്ടാവിനെ അതിസാഹസികമായി ഗാർഡ പിന്നീട് കീഴ്പ്പെടുത്തി. താലയിലെ Castletymon ഷോപ്പിംഗ് സെന്ററിൽ ഇന്നല വൈകിട്ട്‌ ആണ് സംഭവം നടന്നത്.ഷോപ്പിംഗ് മാളിലെ കടകളിൽ നിന്ന് പണം മോഷ്ടിച്ചിട്ടാണ് മോഷ്ടാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതറിഞ്ഞ പെട്രോളിങിൽ ഉണ്ടായിരുന്ന ഗാർഡയും ഡ്രഗസ് യൂണിറ്റും മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചപ്പോഴാണ് മോഷ്ടാവ് കത്തി എടുത്തു ഭീഷണിപ്പെടുത്തിയത്. ഒടുവിൽ സാഹസികമായാണ് മോഷ്ടാവിനെ ഗാർഡ പിടികൂടിയത്. … Read more