സ്വവർഗ്ഗാനുരാഗിക്കെതിരെ  ലൈംഗികാധിക്ഷേപം: 27,000 യൂറോ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം 

സ്വവർഗ്ഗാനുരാഗിയുടെ ലൈംഗിക ആഭിമുഖ്യത്തെ പരിഹസിക്കുകയും, അശ്ലീലീല ചുവയോടെ സംസാരിക്കുകയും, ചെയ്ത സഹപ്രവർത്തകന്റെ പെരുമാറ്റത്തെ  തുടർന്ന് സ്വവർഗ്ഗാനുരാഗി നൽകിയ  പരാതിയിൻമേൽ 27,000 യൂറോ നഷ്ടപരിഹാരം നൽകാൻ തൊഴിൽ സ്ഥലങ്ങളിലെ പരാതി പരിഹാര ഏജൻസിയായ  Workplace Relation  Commission-ന്റെ നിർദ്ദേശം. തന്റെ അരികിൽ ഇരിക്കാൻ കഴിയില്ലെന്നും, ഇരുന്നാൽ എന്നെയും അവൻ  സ്വവർഗ്ഗാനുരാഗിയാക്കുമെന്നും, സഹപ്രവർത്തകൻ മറ്റൊരു തൊഴിലാളിയോട് പറഞ്ഞതായും, പരാതിക്കാരൻ WRC-യെ അറിയിച്ചു.തന്നെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ കമ്പനിയിൽ നിരന്തരമാണെന്നും, അശ്ലീല ചുവയോടെ സംസാരിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. താൻ … Read more