പാമേഴ്‌സ് ടൗണിലെ  ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ വർണ്ണാഭമായി.

ഡബ്ലിന്‍ :പാമേഴ്‌സ് ടൗണ്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ളക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ പാമേഴ്‌സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ വെച്ച് വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. സാന്താ ക്ലോസിന്റെ  വരവ്, ക്രിസ്മസ് സന്ദേശം,സിനിമാറ്റിക്ക് ഡാന്‍സുകള്‍,മാര്‍ഗം കളി.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഗെയിമുകള്‍,കോമഡി സ്‌കിറ്റ് ,തുടങ്ങിയവ  കലാപരിപാടികൾക്ക് പൊലിമയേകി.  വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ   ക്രിസ്മസ് നവവത്സരാഘോഷങ്ങൾ അവസാനിച്ചു.