ഒരു കിലോമീറ്ററിന് വെറും ഒരു രൂപ!; 340 കിലോമീറ്റര്‍ റേഞ്ചുമായി എംജി ZS ഇലക്ട്രിക് ഇന്ത്യയിൽ എത്തി

ഇന്ത്യൻ നിരത്തുകളിലെ ഇലക്ട്രിക് കരുത്താകാൻ എംജി മോട്ടോഴ്സിന്റെ ഇലക്ട്രിക് എസ്യുവിയായ ZS EV വിപണിയിലെത്തി. എക്സൈറ്റ്, എക്സ്ക്ല്യുസീവ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ZS EV-ക്ക് 19.88 ലക്ഷം മുതൽ 22.58 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. വില. നിലവിൽ ഈ വാഹനം ബുക്കുചെയ്തിട്ടുള്ളവർക്കാണ് ഈ വില. പുതിയ ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ കൂടി അധികമായി നൽകണം. ഡൽഹി, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ പ്രമുഖ നഗരങ്ങളിലാണ് എംജി ZS EV ആദ്യം വിൽപ്പനയ്ക്കെത്തുന്നത്. … Read more