ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പിച്ച് മോഡലായി; പ്രചോദനം ഈ അയർലണ്ട് സ്വദേശിനിയുടെ ജീവിതം

ചില സ്വപ്‌നങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും ചരിത്രം പോലും വഴി മാറും. ഫാഷന്‍ റാമ്പുകളിലെ ചരിത്രം പോലും വഴി മാറിക്കൊടുത്ത ഒരു മോഡലുണ്ട്; അയര്‍ലണ്ട് സ്വദേശിനി കേറ്റ് ഗ്രാന്‍ഡ്. ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പിച്ച് സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ സുന്ദരി. ബെല്‍ഫാസ്റ്റ് ഫാഷന്‍ വീക്കിന്റെ റാമ്പിലടക്കം ചുവടുവെച്ച കേറ്റിന് ഫാഷന്‍ ലോകം നല്‍കുന്നത് നിറഞ്ഞ കൈയടികളും പ്രോത്സാഹനങ്ങളുമാണ്. കേറ്റിന്റെ പ്രകടനത്തിനു മുമ്പില്‍ ആര്‍ക്കും കൈയടിക്കാതിരിക്കാനാവില്ല, അത്രമേല്‍ അവര്‍ണ്ണനീയമാണ് അവളുടെ കണ്ണുകളില്‍ തെളിയുന്ന ആത്മവിശ്വാസം. ചെറുപ്പം മുതല്‍ക്കെ ഫാഷനോടുള്ള ഈ സുന്ദരിയുടെ … Read more