കൊറോണ വൈറസ്; ബെൽഫാസ്റ്റിലും ഡബ്ലിനിലും  രോഗികൾ  നിരീക്ഷണത്തിൽ 

ചൈനയിൽ നിന്ന് തുടങ്ങിയ  കൊറോണ വൈറസ് ബാധിച്ച രോഗികൾ ബെൽഫാസ്റ്റിലും  ഡബ്ലിനിലും ഉണ്ടെന്ന് ആശങ്ക ഉയർന്നു. ചൈനയിലെ കൊറോണ വൈറസ് ഉത്ഭവസ്ഥാനമായ വൂഹൻ  നഗരത്തിൽ നിന്ന് മടങ്ങിയ ആളാണ് സംശയത്തിന് പേരിൽ ബെൽഫാസ്റ്റിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ ഉണ്ടൊ എന്ന് സ്ഥിരീകരിക്കാൻ വേണ്ടി കൂടുതൽ  ടെസ്റ്റുകൾ നടത്തി. റിസൾട്ട് വന്നതിനു ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ.

ബെൽഫാസ്റ്റിലെ  റോയൽ വിക്ടോറിയ ആശുപത്രിയിലെ  ഐസൊലേഷൻ വാർഡിൽ ആണ് രോഗി നിലവിലുള്ളത്.  കൂടാതെ സ്കോട്ട്‌ലൻഡിൽ 5 രോഗികളെ കൊറോണ വൈറസ് ബാധിതർ എന്ന സംശയത്തിന് പേരിൽ കൂടുതൽ പരിശോധനക്ക്  വിധേയമാക്കിയിട്ടുണ്ട്.

ഇതുകൂടാതെ ഡബ്ലിനിലും ചൊവ്വാഴ്ച വൈകിട്ട് പ്രവേശിപ്പിച്ച രോഗിയെ കൊറോണ ബാധിതൻ ആണ് എന്ന് സംശയത്തിൽ ആണ്.മാറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെയും കൂടുതൽ പരിശോധനക്ക് വിധേയം ആക്കിയിരിക്കുകയാണ്.  ചൈനയിൽ നിന്ന് അടുത്തിടെ മടങ്ങിയ രോഗിയെ പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്.കൊറോണ വൈറസു ബാധ ലക്ഷണം കാണിച്ചത് കൊണ്ടാണ് കൂടുതൽ പരിശോധനക്ക് വിധേയമാക്കിയത്.


കൊറോണ വൈറസ് ബാധിതരായി ന്യുമോണിയ പിടിപ്പെട്ട് 25 പേരാണ് ഇതുവരെ ചൈനയിൽ മരിച്ചത്. 830ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. 2019-nCoV എന്ന കൊറോണ വൈറസാണ് ചൈനയിൽ പടർന്നുപിടിച്ചത്. ചൈനയിൽ നിന്ന് സമീപ രാജ്യങ്ങളിലേക്കും വൈറസ് പടർന്നു.

Share this news

Leave a Reply

%d bloggers like this: