ഹര്‍ത്താല്‍, ബസ് സ്റ്റാന്‍ഡ്; ഓക്‌സ്‌ഫഡ് ഡിക്ഷ്ണറിയില്‍ ഇന്ത്യന്‍ ഇംഗ്ലീഷില്‍നിന്ന് 26 വാക്കുകള്‍

ഓക്സ്ഫഡ് ഡിക്ഷ്ണറിയുടെ പുതിയ പതിപ്പിൽ 26 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകൾ ഉൾപ്പെടുത്തി. ആധാർ, ഹർത്താൽ, ചാവൽ തുടങ്ങിയ പുതിയ വാക്കുകളാണ് പുതുതായി ഡിക്ഷ്ണറിയുടെ 10-ാമത്തെ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത് ആകെ 1,000 വാക്കുകളാണ്.

Aadhaar, dabba, hartal, shaadi, auntie, bus stand, deemed university, FIR, non-veg, redressal, tempo, tube light, veg എന്നിങ്ങനെ പോകുന്നു പുതുതായി ഉൾപ്പെടുത്തിയ ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകൾ. current, looter, looting and upazila എന്നീ വാക്കുകൾ ഓൺലൈൻ പതിപ്പിലും പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആകെ 384 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകളാണ് ഓക്സ്ഫഡ് ഡിക്ഷ്ണറിയിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: