കൊറോണ വൈറസ് യൂറോപ്പിലും എത്തി; ഫ്രാൻസിൽ മൂന്നു രോഗികളുടെ കാര്യത്തിൽ സ്ഥിരീകരണം

ഫ്രാൻസിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്നു പേർക്ക് വൈറസ് ബാധ ഉണ്ട് എന്ന്  സ്ഥിരീകരണം ലഭിച്ചു. യൂറോപ്പിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരണം ഉണ്ടായ ആദ്യ കേസുകൾ ആണിത്.

വൈറസ്  ഉണ്ട് എന്ന് സ്ഥിരീകരിച്ച  മൂന്നുപേരും ചൈനയിൽനിന്ന് മടങ്ങിയവരാണ്.അതിൽ  രണ്ടു പേർ ഒരേ കുടുംബത്തിൽ പെട്ടവരുമാണ്. രോഗം പിടിപെട്ടവരിൽ ഒരാൾ  ചൈനയിലെ കൊറോണ വൈറസ് ഉത്ഭവസ്ഥാനമായ വൂഹൻ  മേഖലയിലൂടെ യാത്രചെയ്ത് ആളാണ്.
ഇവരുടെ വൈറസ്  രോഗം സ്ഥിരീകരിക്കുന്നത്തിനു മുമ്പ് ഫ്രാൻസിൽ തന്നെ നിരവധി ആളുകളും ആയി ബന്ധപ്പെട്ടത് ആശങ്കയുണർത്തുന്നുണ്ട്. 

Share this news

Leave a Reply

%d bloggers like this: