കൂട്ട ബലാൽസംഗം; ഇന്ത്യയിൽ ഗർഭിണിയായ യൂറോപ്യൻ സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴക്ക്

മോട്ടോർ സൈക്കിളിലെത്തിയ നാൽവർ സംഘത്തിന്റെ ബലാത്സംഗ-ആക്രമണ ശ്രമത്തിൽ നിന്ന്, കഷ്ടിച്ച് രക്ഷപ്പെട്ട് ലോക സഞ്ചാരികളായ ദമ്പതികൾ.

രണ്ട് വർഷത്തോളമായി സ്വന്തം കാരവനിൽ ലോകം ചുറ്റുന്നവരാണ് ഇവർ. ബലാൽസംഗത്തിനും ആക്ര മണത്തിനും ഇരകളായത് ടർക്കിഷ് വനിതയായDuygu Keskin Hatton നും അവരുടെ ജർമ്മൻകാരനായ ഭർത്താവ് Timmy Hatton-ഉം ആണ്.
അവർ അനുഭവിച്ച ഭയാനകമായ നിമിഷങ്ങളെക്കുറിച്ച്, അവൾട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, “ഞങ്ങളെ ഒരു സംഘം ഇന്നലെ രാത്രി ആക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാകുകയും ചെയ്യുന്നതുവരെ, ജീവനോടെയിരിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നതേയില്ല”.  

യാത്രക്കിടയിൽ പരിചയപ്പെട്ട ഒരു യുവാവിന്റെ കത്യസമയത്തുള്ള ഇടപെടലാണ്, ക്രിമിനൽ സംഘത്തിന്റെ ആക്രമണത്തിൽ നിന്നും പരിക്കുകളോടെയാണെങ്കിലും, രക്ഷപെടാൻ സഹായകമായ തെന്നും,കുറ്റവാളികളെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുവതി പറഞ്ഞു.

ഓരോ 20 മിനിറ്റിലും ഒരു ബലാത്സംഗം നടക്കുന്ന ഇന്ത്യയിൽ, ഡൽഹിയിലെ നിർഭയ കേസ് ഉൾപ്പടെ, സ്ത്രീകൾക്കെതിരായ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ നിരന്തരം വാർത്തയാണ്.   ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാർഷിക ക്രൈം റിപ്പോർട്ടനുസരിച്ച്,2018-ൽ 34,000-ത്തോളം ബലാത്സംഗ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.85%-ത്തോളം കുറ്റങ്ങൾ ചാർജ് ചെയ്യപ്പെട്ടതിൽ തന്നെ ശിക്ഷിക്കപ്പെട്ടത് വെറും 27% മാത്രമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പലപ്പോഴും ബന്ധപ്പെട്ടവർ ഗൗരവമായി എടുക്കുന്നില്ലെന്നും, ഇക്കാര്യത്തിൽ പോലീസിനും വേണ്ടത്ര കാര്യക്ഷമതയില്ലെന്നും വനിതാവകാശ പ്രവർത്തകരും സംഘടനകളും പറയുന്നു.

Share this news

Leave a Reply

%d bloggers like this: