Tuesday, February 25, 2020

ഡബ്ലിനിലും വാട്ടർഫോർഡിൽ നിരവധി തൊഴിലവസരം

Updated on 26-01-2020 at 9:37 am

Share this news


 ഡബ്ലിനിലും വാട്ടർ ഫോർഡിലും നിരവധി തൊഴിൽ അവസരങ്ങൾ. ഡബ്ലിനിൽ  IKEA -യിലും ALDI- യിലും വാട്ടർഫോർഡിൽ  ALDI- യിലും  ആണ് നിരവധി ജോലി ഒഴിവ് ഉള്ളത്. 

പാർട്ടൈം ഒഴിവുകൾ ആണ്   IKEA -യിലുള്ളത്.വീക്കെൻഡിലും വൈകുന്നേരങ്ങളിലും ജോലിചെയ്യാൻ തയ്യാറുള്ളവരെയാണ് IKEA അന്വേഷിക്കുന്നത്. മാർക്കറ്റ് ഹാളിലും ഷോറൂമിലും സെയിൽസ്മാന്റെ ഒഴിവാണ് ഉള്ളത്. നന്നായി സംസാരിക്കാൻ കഴിവുള്ള സമാന ജോലിയിൽ മുൻപരിചയമുള്ള ആളുകളെയാണ് ഷോറൂമിലേക്ക് അന്വേഷിക്കുന്നത്. മാർക്കറ്റ് ഹാളിൽ സാധനങ്ങളുടെ ക്വാളിറ്റി പരിശോധിക്കാനും ഡെലിവറി നടത്താനും മറ്റുമുള്ള കഴിവുള്ള ആളുകളെയാണ് അന്വേഷിക്കുന്നത്.

 വാട്ടർഫോർഡിൽ ഉള്ള ആൾഡിയുടെ  6 സ്റ്റോറുകളിൽ  ജോലി ഒഴിവുണ്ട് 16 പേരെയാണ് വാട്ടർഫോർഡ് മേഖലയിൽ ആൾഡി നിയമിക്കുന്നത്.ഡബ്ലിൻ മേഖലയിൽ 141 ഒഴിവാണ് ഉള്ളത്.സ്റ്റോർ മാനേജർ സ്റ്റോർ അസിസ്റ്റന്റ് മാനേജർ സ്റ്റോപ്പ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് ആണ് ആൾഡി ആളുകളെ അന്വേഷിക്കുന്നത്. അടിസ്ഥാന ശബളം 13.35  യൂറോ  മണിക്കൂറിൽ ആൾഡി നൽകുന്നുണ്ട്.

comments


 

Other news in this section