Tuesday, February 25, 2020

ജനക്ഷേമ പദ്ധതികൾ മുൻഗണന നൽകി ഗ്രീൻപാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി

Updated on 27-01-2020 at 6:03 am

Share this news

എല്ലാവർക്കും അടിസ്ഥാന വരുമാനം, വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര, പൊതുഗതാഗത സംവിധാനങ്ങളുടെ സമഗ്രവികസനം തുടങ്ങി നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ മുന്നോട്ടുവച്ച് ഗ്രീൻപാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പാർട്ടിധനകാര്യ വക്താവ് Neasa Hourigan പുറത്തിറക്കി. ഗ്രീൻപാർട്ടിയുടെ പ്രവർത്തനത്തിനുള്ള ആഹ്വാനമാണിതെന്നും ഒരു ദശകത്തെ മാറ്റത്തിനുള്ള പദ്ധതികൾ പാർട്ടി  ആവിഷ്കരിക്കുന്നുവെന്നും അവർ പറഞ്ഞു.
അടുത്ത 20 വർഷത്തിനുള്ളിൽ രാജ്യത്തൊട്ടാകെയുള്ള വീടുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 50 ബില്യൺയൂറോ ചെലവഴിക്കുമെന്നും പ്രതിവർഷം 75,000 വീടുകളുടെ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുമെന്നും അതിനായി 20,000 തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് അതിവേഗ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു.


ഇതിനുള്ള തുക European Investment Bank finance-ൽ നിന്നും ധനസഹായമായി ലഭിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.  അടിസ്ഥാന സൗകര്യവികസനം   പൊതുആസൂത്രണം തുടങ്ങിയ മേഖലയിലെ രാജ്യത്തിന്റെ പ്രവർത്തനം മോശമാണെന്നും രാജ്യത്തിന്റെ ഗതാഗത സംവിധാനത്തിൽ ഉൾപ്പെടെ മാറ്റം വരുത്തിക്കൊണ്ട് ഇത് പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രാൻസ്പോർട്ട് ഫണ്ടിന്റെ 10% സൈക്ലിംഗിനും 10% കാൽനടയാത്രയ്ക്കു വേണ്ടിയും ഉപയോഗിക്കുമെന്നും   പൊതുഗതാഗതത്തിൽ ഇരട്ട നിക്ഷേപം നടത്തുമെന്നും അവർ പറഞ്ഞു.

എല്ലാ വിദ്യാർത്ഥികൾക്കും പൊതുഗതാഗതം സൗജന്യമാക്കാനും വിയന്ന മാതൃകയിൽ 365 യൂറോയുടെ  പൊതുഗതാഗത വാർഷിക പാസ് അവതരിപ്പിക്കാനും പാർട്ടി  ആഗ്രഹിക്കുന്നു.
നികുതിയുടെയും ക്ഷേമ വ്യവസ്ഥയിലെയും  പരിഷ്കരണത്തിലൂടെ എല്ലാവർക്കും അടിസ്ഥാന വരുമാനം ഏർപ്പെടുത്തിക്കൊണ്ട് നിലവിലെ സാമൂഹ്യക്ഷേമപദ്ധതികൾ  പരിഷ്കരിക്കണമെന്നും അയർലണ്ടിലെ offshore wind, solar power തുടങ്ങിയ ഊർജ്ജമേഖലകളിലും  വൻതോതിൽ നിക്ഷേപം.നടത്താനും പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും പത്രികയിൽ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ടാൽ രാജ്യവ്യാപകമായി Smoky Coal  നിരോധിക്കുമെന്നും പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പത്രികയിൽ ഉൾപ്പെടുന്ന മറ്റ് ചില പദ്ധതികൾ :
Rebuilding Ireland എന്ന പദ്ധതിയ്ക്കു പകരം National Housing Plan എന്ന പദ്ധതി ആരംഭിക്കും.


വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുക, വിദ്യാഭ്യാസ മേഖലയിലെ ശമ്പള അസമത്വം അവസാനിപ്പിക്കും.
എണ്ണ, വാതകം തുടങ്ങിയവയുടെ  പര്യവേക്ഷണം, വേർതിരിച്ചെടുക്കൽ എന്നിവയ്ക്ക് ലൈസൻസുകൾ  നൽകുന്നത് അവസാനിപ്പിക്കുക.മറ്റ് പ്രദേശങ്ങളിൽ നിന്ന് Fracked gas  ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കുക.
സിംഗിൾ-ഉപയോഗ പ്ലാസ്റ്റിക് നിരോധിക്കുകയും പ്ലാസ്റ്റിക് റിട്ടേൺ സ്കീമും നടപ്പിലാക്കി പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുക.
പരിസ്ഥിതി സംരക്ഷണത്തെ ഭരണഘടനയിൽ ഉൾപ്പെടുത്തുക.
കോർക്ക്, ഗാൽവേ നഗരങ്ങൾക്കായി ലൈറ്റ് റെയിൽ സംവിധാനം വികസിപ്പിക്കുകയും  ലിമെറിക്ക്, വാട്ടർഫോർഡ് നഗരങ്ങൾക്കായി നഗര റെയിൽ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും.


പൊതു കാർഷിക നയം പുനഃപരിശോധിക്കാനും പാർട്ടി പ്രതിജ്ഞാബദ്ധമാണ്.
കാലാവസ്ഥാ വ്യതിയാനത്തെയും ജൈവവൈവിധ്യ പ്രതിസന്ധിയെയും നേരിടുന്നതിൽ പാർട്ടികൾ തമ്മിൽ വലിയ അന്തമുണ്ടെന്നും ഗ്രീൻ പാർട്ടി നേതാവ് ഇമോൺ റയാൻ പറഞ്ഞു. നിലവിൽ യൂറോപ്പിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഹരിത തരംഗം തുടരാൻസാധിക്കുമെന്നും അയർലണ്ടിലെ ഗ്രാമീണമേഖലയ്ക്കും കർഷകർക്കും ദോഷകരമാകുന്ന പ്രവർത്തങ്ങളെ ചെറുക്കാൻ പാർട്ടി കഠിനമായി പരിശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം നേടാത്ത സാഹചര്യത്തിൽ ഗ്രീൻ പാർട്ടിയുമായി സഹകരിക്കുമെന്നു സൂചനാ Fine Gael-ലും  Fianna Fáil-ലും നൽകി.

comments


 

Other news in this section