മഞ്ഞു വീഴ്ചയ്ക്ക് സാധ്യത, 7 – കൗണ്ടികളിൽ യെല്ലോ മുന്നറിയിപ്പ്

തിങ്കളാഴ്ച രാവിലെ ഗാൾവേ , ലെറ്റ്റിം, മേയോ , റോസ്‌കോമ്മൺ, സ്ലൈഗോ , കാവൻ , ഡോണേഗൽ കൗണ്ടികളിൽ പൊതുവേയും, ഇവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ചും  മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. അതിനാൽ ഇവിടങ്ങളിൽ മെറ്റ് എയറാൻ യെല്ലോ  കാലാവസ്ഥാ മുൻകരുതൽ  പ്രഖ്യാപിച്ചു. 

തിങ്കളാഴ്ച കുന്നിൻ പ്രദേശങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെങ്കിലും, താഴ്ന്ന പ്രദേശങ്ങിൽ കൂടി മഞ്ഞ്വീഴാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് Ulster, Connacht പ്രദേശങ്ങളിലെ കൗണ്ടികളിൽ .

അറ്റ്ലാന്റിക് തീരങ്ങളിൽ ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത തളളിക്കളയാനാകില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഏറ്റവും കുറഞ്ഞ താപനില -1 മുതൽ 2 ഡിഗ്രി വരെ ആയിരിക്കും, മഞ്ഞ് വീഴ്‌ചയും ചിലപ്പോൾ ഐസും ജനവാസ മേഖലയിലുൾപ്പടെ പ്രതീക്ഷിക്കുന്നു. മിതമായകാറ്റ് തെക്കുപടിഞ്ഞാറ് ദിശയിൽ പ്രതീക്ഷിക്കാമെങ്കിലും, അറ്റ്ലാന്റിക് തീരപ്രദേശങ്ങളിൽ പൊതുവെ ശക്തിയാർജിക്കാനാണ് സാധ്യത.

രാജ്യത്താകെ അടുത്ത കുറച്ച് ദിവസങ്ങളിൽ തണുപ്പും അതിശൈത്യവും പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പുണ്ട്. 
തിങ്കളാഴ്ച രാത്രി കനത്ത മഞ്ഞോടുകൂടിയ തണുത്ത കാലാവസ്ഥ അനുഭവപ്പെടും,. ആലിപ്പഴം, മഞ്ഞുവീഴ്ച എന്നിവക്ക് സാധ്യത.  ഏറ്റവും കുറഞ്ഞ താപനില -1 മുതൽ 1 ഡിഗ്രി വരെയാണ്,   പടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ് വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്, വടക്കൻ തീരത്തിന് സമീപം ഗെയിലുകൾ ഉണ്ടാകാം.

ചൊവ്വാഴ്ച മഴ, മഞ്ഞുവീഴ്ച, ആലിപ്പഴം എന്നിവക്ക് സാധ്യതയുണ്ട്. തണുത്തതും മങ്ങിയതുമായ കാലാവസ്ഥയായിരിക്കും അന്നേദിവസം. ഉച്ചതിരിഞ്ഞ് താപനില 4 മുതൽ 6 ഡിഗ്രി വരെയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ആകാശം മേഘാവ്രതമായിരിക്കുമെങ്കിലും ബുധനാഴ്ചപൊതുവെ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്. 
വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴയുണ്ടാകുമെങ്കിലും പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. മിതമായ തോതിലുള്ള തെക്കുപടിഞ്ഞാറൻ കാറ്റും, 7 മുതൽ 10 ഡിഗ്രി വരെ താപനിലക്കും സാധ്യത. പ്രധാനമായും വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നുണ്ട്. 

വ്യാഴാഴ്ച വടക്ക് പടിഞ്ഞാറൻ പ്രദേശത്ത് മിക്കവാറും വരണ്ടതും തെളിഞ്ഞതും ചാറ്റൽ മഴയോട് കൂടിയതുമായ അന്തരീക്ഷം ആയിരിക്കും.  ഉച്ചതിരിഞ്ഞ് 9 മുതൽ 11 ഡിഗ്രി വരെ താപനിലയും, മിതമായ തോതിൽ പടിഞ്ഞാറൻ കാറ്റും നോർത്ത് വെസ്റ്റ് തീരങ്ങളിൽ പ്രതീക്ഷിക്കുന്നു.

Share this news

Leave a Reply

%d bloggers like this: