Tuesday, February 25, 2020

അയർലണ്ടിലെ ബാങ്കുകൾ എ.ടി.എം വിറ്റഴിക്കുന്നു; പണം പിൻവലിക്കൽ ചിലവേറും

Updated on 27-01-2020 at 10:32 am

Share this news

അയർലണ്ടിലെ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി ബാങ്കുകൾ അവരുടെ എ.ടി.എം -കൾ  വിറ്റഴിക്കുന്നു. ഇതോടെ  എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ചാർജ് കൂടുമെന്ന  ആശങ്ക ഉയരുന്നു.

 ബാങ്ക് ഓഫ് അയർലണ്ട് 750  എ.ടി.എ മ്മും. എ. ഐ.ബി 300   എ.ടി.എം -മുകളുമാണ്   ആണ് വിറ്റഴിക്കാൻ ശ്രമിക്കുന്നത്. വിറ്റഴിക്കാൻ തീരുമാനിച്ച എ.ടി.എം -കൾ  ഭൂരിഭാഗവും ചെറുകിട സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ളതാണ് .ഇപ്പോൾ   രാജ്യത്ത് ഏകദേശം 3000 എ.ടി.എമ്മുകൾ ആണുള്ളത് ഇതിൽ സ്വതന്ത്ര  ഏജൻസികൾ 750   എണ്ണം  കൈകാര്യം ചെയ്യുന്നുണ്ട്. 


മറ്റു രാജ്യങ്ങളിൽ സ്വാതന്ത്ര്യ ഏജൻസികൾ ഒരു എ.ടി.എമ്മിൽ നിന്ന് പണം വലിക്കാൻ   3 യൂറോ  വരെയാണ് ചാർജ് ഈടാക്കുന്നത്. അതേസമയം   എ.ഐ.ബി 35 സെന്റും ബാങ്ക് ഓഫ് അയർലൻഡ് 25 സെന്റുമാണ്    ഈടാക്കുന്നത്.

ഇങ്ങനെയുള്ള നീക്കങ്ങൾ ഉപഭോക്താക്കളെ വൻ പ്രതിസന്ധിയിൽ കൊണ്ടെത്തിക്കും . അതുകൊണ്ട് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്  അയർലണ്ടിലെ  ഗ്രാമീണമേഖലയിൽ ആണ് .  ഗ്രാമീണ മേഖലയിലെ  മിക്ക എ.ടി.എമ്മും സ്വതന്ത്ര ഏജൻസികളുടെ കയ്യിലാണ് . 

അൾസ്റ്റർ ബാങ്ക് ഇതിനോടകം തന്നെ 400  എ.ടി.എം – കൾ  യൂറോനെറ്റ് എന്ന അമേരിക്കൻ കമ്പനിക്ക് വിറ്റിരുന്നു.യൂറോനെറ്റ് ഗ്രാമീണമേഖലയിൽ   വരുമാനം വരുന്നില്ലെന്ന് കണ്ടു കഴിഞ്ഞാൽ ഏതു സമയം അവർ   അത്  തിരിച്ചെടുക്കാം. അങ്ങനെയുള്ള സാഹചര്യത്തിൽ ഗ്രാമീണമേഖലയിൽ നന്നായി ബാധിക്കാൻ സാധ്യതയുണ്ട്.

തങ്ങളുടെ ബാങ്കിൽ ഉള്ള  എ ടി മ്മും ,ക്യാഷ് / ചെക്ക് ഡെപ്പോസിറ്റ് മെഷീനുകളും  സൗകര്യങ്ങൾ  തുടരുന്നതായിരിക്കുമെന്ന് എ.ഐ.ബി അറിയിച്ചു. ബാങ്ക് ഓഫ് അയർലൻഡ് ഇതിനെ കുറിച്ച് പ്രതികരിച്ചില്ല .  

comments


 

Other news in this section