കുടുംബ വിസയടക്കം വാഗ്ദാനം; ജീവിത ചെലവ് സംരംഭകരെ പിന്നോട്ട് വലിക്കുന്നു

യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള സംരംഭകർ സ്റ്റാർട്ട്‌അപ്പുകൾ ആരംഭിക്കുന്നതിൽ വിമുഖത കാണിക്കുന്നതിനു കാരണം അയർലണ്ടിലെ ഉയർന്ന ജീവിതച്ചിലവാണെന്ന് റിപ്പോർട്ടുകൾ. സംരംഭകരെ ആകർഷിക്കുന്നതിനായി അയർലണ്ട് സർക്കാർ 2012-ൽ സ്റ്റാർട്ട്-അപ്പ് എന്റർപ്രണർ പ്രോഗ്രാം (STEP) ആരംഭിച്ചിരുന്നു.

സ്റ്റാർട്ടപ്പുകൾക്ക് വിസ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആഗോള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ സംരംഭകർക്കായി ഇത്തരമൊരു പദ്ധതി ആരംഭിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യം  അയർലണ്ടാണെന്ന് യൂറോപ്യൻ മൈഗ്രേഷൻ നെറ്റ്‌വർക്ക് (ഇ.എം.എൻ) അയർലണ്ട് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ഇ.എസ്.ആർ.ഐ) നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

2016-ന് ശേഷം യൂറോപ്യൻ സമാന പ്രോഗ്രാമുകൾ ആരംഭിച്ചിട്ടില്ല. എങ്കിൽപ്പോലും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അയർലണ്ടിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം വളരെ കുറവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അയർലണ്ടിൽ 50,000 യൂറോയോളം ബിസിനസിനായി മുതൽമുടക്കുകയും മൂന്നോ നാലോ  വർഷത്തിനുള്ളിൽ ഒരു മില്യൺ യൂറോയുടെ വിൽപ്പന നടത്തുകയും ചെയ്യുന്ന സംരംഭകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 5 വർഷത്തോളം ഇവിടെ താമസിക്കാനുള്ള അനുമതി STEP നൽകുന്നു.  
2014 നും 2018 നുമിടയിൽ 435 അപേക്ഷകളാണ് മൈഗ്രന്റ് സ്റ്റാർട്ട്-അപ്പ് സ്കീമിൽ ലഭിച്ചത്. അവയിൽ 2018 ൽ ലഭിച്ച 42 അപേക്ഷകൾ ഉൾപ്പെടെ 129 എണ്ണം സ്വീകരിച്ചു. 2018 ൽ 783 അപേക്ഷകളുള്ള യൂറോപ്യൻ രാജ്യമായ  എസ്റ്റോണിയയുമായി താരതമ്യപ്പെടുത്തുമ്പോൾ STEP-യുടെ വളർച്ച വളരെ കുറവാണ്.
അയർലണ്ടിലേക്ക് താമസംമാറുന്ന  സംരംഭകരുടെ കുടുംബാംഗങ്ങളുടെ എണ്ണം വളരെ കുറവാണെന്നും ഇതിനുകാരണം അയർലണ്ടിലെ ഉയർന്ന ജീവിതച്ചെലവാണെന്നും റിപ്പോർട്ടുകൾ  പറയുന്നു.

സ്റ്റാർട്ടപ്പ് സ്ഥാപകർ കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട കാരണം സാധാരണയായി മറ്റു രാജ്യങ്ങളിലേക്ക് താമസത്തിനായി  പോകില്ലെന്നും പകരം ബിസിനസിന്റെ വളർച്ചയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളാണ് കൂടുതലായും തിരഞ്ഞെടുക്കാറുള്ളതെന്നും മറ്റു ചില പഠനറിപ്പോർട്ടുകൾ പറയുന്നു.

വിദേശികൾ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഐറിഷ് ആഭ്യന്തര സ്റ്റാർട്ടപ്പുകൾക്ക് ഉണ്ടാകുന്നതുപോലെ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നതും STEP-യ്ക്ക് വിദേശരാജ്യങ്ങളിൽ വേണ്ടത്ര പ്രചാരണം നൽകാത്തതും  സംരംഭകരുടെ എണ്ണം കുറയുന്നതിനു കാരണമായി. 

വികസിത സംരംഭങ്ങളെ പിന്തുണയ്ക്കുന്ന നന്നായി വികസിപ്പിച്ചതും സജീവവുമായ ഇൻകുബേറ്ററുകൾ, ആക്സിലറേറ്റർ പ്രോഗ്രാമുകൾ എന്നിവയിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ലാൻഡ്സ്കേപ്പിന് പ്രയോജനം ലഭിച്ചുവെന്നും ഇത് രേഖപ്പെടുത്തി.
അയർലണ്ടിലൽ Incubators-നും  Accelerators-നുമിടയിൽ STEP-യെക്കുറിച്ചുള്ള അവബോധം കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നീതിന്യായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭംകരെ ആകർഷിക്കുന്ന തരത്തിൽ ആപ്ലിക്കേഷന്റെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്തു.

സംരംഭകർ STEP ആപ്ലിക്കേഷൻ തയ്യാറാക്കുന്നതിനുമുമ്പ് 12 മാസത്തെ ഇൻകുബേറ്റർ പ്രോഗ്രാമിൽ പങ്കെടുക്കാനും നിർദ്ദേശം നൽകി.അയർലണ്ടിലെ Incubators-നും  Accelerators-നുമിടയിൽ STEP-യെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാൻ ഇത്  സഹായിക്കും.
നെതർലാൻഡ്‌സ്, പോർച്ചുഗൽ, യുകെ എന്നിവിടങ്ങളിൽ സമാനമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും പഠനറിപ്പോർട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: