നിങ്ങൾക്ക് Dublin  Zoo-വിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ?? റീട്ടയിൽ  അസിസ്റ്റൻസ് ജോലി ഒഴിവുകൾ 

 അയർലണ്ടിലെ ഏറ്റവും വലിയ  മൃഗശാലയായ Dublin  Zoo-വിൽ  ജോലിചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അത് സാക്ഷാത്കരിക്കാനുള്ള  അവസരം ഉണ്ട്. ഡബ്ലിൻ മൃഗശാലയിൽ റീറ്റെയ്ൽ അസിസ്റ്റന്റ്  ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. അയർലൻഡിലെ വിനോദ സഞ്ചാരികളുടെ പ്രമുഖ ആകർഷണ കേന്ദ്രമാണ് ഡബ്ലിൻ സൂ. അപേക്ഷകർ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവരും ചുരുങ്ങിയത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവരും ആയിരിക്കണം. റിക്രൂട്ട്മെന്റ് ഡെയിൽ  നടത്തുന്ന ഇന്റർവ്യൂ വഴിയാണ് ജോലി ഒഴിവുകൾ നികത്തുന്നത്. താല്പര്യമുള്ളവർ സി വി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വെച്ച് അപേക്ഷിക്കുക