ഇൻഷുറൻസ് ഇല്ലാതെ കാറോടിച്ചതിന് കോർക്കിൽ സ്ത്രീ പിടിയിൽ ;പിടിയിലാകുന്നത് ഇത് പതിമൂന്നാം തവണ

 ഇൻഷുറൻസ് ഇല്ലാതെ കാറോടിച്ചതിന് 13 തവണ ഒരേ സ്ത്രീയെ പിടികൂടി. കേസ് പരിഗണിച്ച കോടതി അവരെ അഞ്ചു മാസം ജയിലിൽ അടക്കാനും എട്ടു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് ക്യാൻസൽ ചെയ്യാനും ഉത്തരവിട്ടു.

31 ഫോറസ്റ്റ് ഹിൽ റോഡ്,  മിഡിൽടൺ,  കൗണ്ടി കോർക്ക് എന്ന വിലാസത്തിൽ താമസിക്കുന്ന മാർഗ്രേറ്റ്  ബട്ലർ ആണ് പിടിയിലായത്. 2019 ജൂൺ എട്ടാം തീയതിയാണ് അവസാനമായി ലൈസൻസില്ലാതെ കാറോടിച്ചതിന് ഗാർഡ പിടിച്ചത്  . ഇതിനു മുൻപ്  12 തവണ ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും  ഇവർ പിടിയിലായിരുന്നു. മുൻപ് ആറു പ്രാവശ്യം ഇവിടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയിട്ടുമുണ്ട്.

Share this news

Leave a Reply

%d bloggers like this: