സ്വോർഡ്‌സിൽ മഞ്ഞനിക്കര ബാവായുടെ ഓർമ്മ പെരുന്നാൾ ഫെബ്രുവരി 7 ,8 തീയതികളിൽ ആഘോഷിക്കുന്നു

സ്വോർഡ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് ‌ പള്ളിയിൽ  ഇടവകയുടെ കാവൽ ‍ പിതാവ് മഞ്ഞിനിക്കര ദയറായിൽ ‍കബറടങ്ങിയിരിക്കുന്ന  പരിശുദ്ധ മോറാൻ ‍ മോർ ഇഗ്നാത്തിയോസ് എലിയാസ്  ത്രിതിയൻ ‍ പാത്രിയർക്കീസ്  ബാവയുടെ  ഓർമ്മ  പെരുന്നാൾ 2020   ഫെബ്രുവരി 07  ,08    വെള്ളി ,ശനി തീയതികളിൽ ഭക്ത്യാദരപൂർവ്വം  ആഘോഷിക്കുന്നു. 

2020   ഫെബ്രുവരി 07  ↄo തിയതി വെള്ളിയാഴ്ച വൈകുന്നേരം 7:00  ന് നോർത്ത്  ഡബ്ലിൻ, സോർഡ്സിലെ  ചർച്ച്  റോഡിൽ ഉള്ള  സെ. കൊളംബസ്  ദൈവാലയത്തിൽ കൊടി ‍ ഉയർത്തൽ  തുടർന്ന്  സന്ധ്യാപ്രാര്‍ത്ഥനയും 8.00  മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും 08  ↄo തിയതി ശനിയഴ്ച രാവിലെ 10:00 ന് പ്രഭാതനമസ്കാരവും10:45 ന് ഇടവക മെത്രാപോലീത്ത അഭി .ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ‍ വി.കുർബാനയും , പെരുന്നാൾ ‍ സന്ദേശവും തുടർന്ന്   പിതാക്കന്മാരുടെ നാമത്തിൽ ‍ പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടർന്ന്  പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ, എന്നിവ ഉണ്ടായി രിക്കും.

 പരിശുദ്ധ പിതാവിന്റെ ഓർമ്മ പെരുനാളിലും വി.കുര്‍ബാനയിലും വന്നു സംബന്ധിച്ചു അനുഗ്രഹിതരാകുവാൻ  സ്വോര്ട്സിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളേയും  കര്‍തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

Share this news

Leave a Reply

%d bloggers like this: