കൈ തട്ടി മാറ്റിയ യുവതിയെ ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ട് കണ്ടു, ഹസ്തദാനം ചെയ്തു

കഴിഞ്ഞ വർഷാവസാനം, ന്യൂ ഇയറിന് തലേ ദിവസമാണ് ഏറെ വിവാദം ആയ സംഭവം നടന്നത്. ആൾകൂട്ടത്തിൽ അക്ഷമയോടെ ഫ്രാൻസിസ് മാർപാപ്പയെ കാണാൻ കാത്തിരുന്ന യുവതി, അവസാനം പാപ്പയുടെ കൈ പിടിച്ചു വലിച്ചതിന്റെയും  പാപ്പാ കൈ തട്ടി മാറ്റിയതിന്റെയും ദൃശ്യങ്ങൾ ലോകം മുഴുവൻ  പ്രചരിച്ചിരുന്നു . അപ്രതീക്ഷിതമായി 83 – വയസുള്ള മാർപ്പാപ്പയുടെ കൈ പിടിച്ചു വലിച്ചത് ഒട്ടും ശരിയായില്ല എന്ന വാദവും , പാപ്പാ അങ്ങനെ പെരുമാറിയത് ശരിയായില്ല എന്ന മറുവാദവും ഉയർന്നിരുന്നു. .

പിന്നീട് തന്റെ അക്ഷമയ്ക് ഫ്രാൻസിസ് പാപ്പാ ക്ഷമ പറയുകയും ചെയ്തിരുന്നു.

ജനുവരി 8 -ന് ആ യുവതിയെ ഫ്രാൻസിസ് പാപ്പാ നേരിട്ട് കണ്ടതായി റിപ്പോർട്ട്. ഒരു പരിഭാഷകന്റെ സഹായത്തോടെയാണ് പാപ്പയും യുവതിയും സംസാരിച്ചത്.


Share this news

Leave a Reply

%d bloggers like this: