കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബ്രിട്ടനില്‍ അവസരം നല്‍കും: ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍

കേരളത്തിലെ തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ബ്രിട്ടനില്‍ ബിസിനസ് തുടങ്ങാനുള്ള അവസരം നല്‍കുമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെറമി പില്‍മോര്‍ ബെഡ്‌ഫോര്‍ഡ് പറഞ്ഞു.

ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നുള്ള ഉന്നതതല സംഘത്തിനൊപ്പം കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ലണ്ടന്‍ ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് എംഡി ജൂലി ചാപ്പല്‍,വൈസ് പ്രസിഡന്റ് ദിവ്യ ബജാജ് ബംഗളുരുവിലെ യു കെ മിഷന്‍ ഡെപ്യൂട്ടി ഹെഡ് കെ ടി രാജന്‍, ബ്രിട്ടീഷ് സര്‍ക്കാരിന്റെ അന്താരാഷ്ട്ര വ്യവസായ വകുപ്പിലെ ഉപദേഷ്ടാക്കളായ ചേതന്‍ ജി എം, രശ്മി പ്രിയേഷ്, ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ സാമ്പത്തിക ഉപദേഷ്ടാവ് ആശ തമ്പി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

കെഎസ്യുഎമ്മിലെ 15 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സ്ഥാപകരുമായി സംഘം ചര്‍ച്ച നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവതരണവും നടന്നു.

Share this news

Leave a Reply

%d bloggers like this: