‘നൃത്ത്യ’ മലയാളം ഒരുക്കുന്ന ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2020

പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ മികവുറ്റ നർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് “നൃത്ത്യ” എന്ന പേരിൽ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നു.

മാർച്ച്‌ 22 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് താലായിലെ സയന്റോളജി ഓഡിറ്റോറിയത്തിലാണ് ഈ നൃത്തോത്സവത്തിന് വേദി ഒരുങ്ങുന്നത്. വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങളായ ഭരതനാട്യം,  മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡിസ്സി, ഫോക് തുടങ്ങിയവയിൽ നൂറോളം  കലാകാരന്മാരും,  കലാകാരികളുമാണ് നൂപുരധ്വനി ഉണർത്തുന്നത്.

ഈ നൃത്തോത്സവത്തിന്റെ വിജയത്തിനായി എല്ലാ ആസ്വാദകരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

അനീഷ് കെ ജോയി – 089 418 6869
മനോജ്‌ മെഴുവേലി – 087 758 0265
വിജയ് എസ് – 087 721 1654
ജോജി എബ്രഹാം – 087 160 7720
അജിത് കേശവൻ – 087 656 5449

Share this news

Leave a Reply

%d bloggers like this: