ടാക്സി ഡ്രൈവർമാർക്ക് എതിരെയുള്ള പരാതികൾ വർധിക്കുന്നു; 1600 പെനാൽറ്റി കേസുകൾ കഴിഞ്ഞ വർഷം ഉണ്ടായി

ടാക്സി ഡ്രൈവർമാർക്കെതിരെ യാത്രക്കാർ കൊടുത്ത പരാതിയുടെ എണ്ണത്തിൽ വർദ്ധനവ്. മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം പരാതികളാണ് വർദ്ധിച്ചത്. പുറത്തുവന്ന കണക്കുകൾ പ്രകാരം 1600 പെനാൽറ്റി നോട്ടീസുകൾ ടാക്സി ഡ്രൈവർമാർക്കെതിരെ നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി പുറപ്പെടുവിച്ചു.

മൊത്തം 76930 യൂറോ ടാക്സി ഡ്രൈവർമാർ ഫൈൻ ആയി അടച്ചു. 40 യൂറോ മുതൽ 250 യൂറോ വരെയുള്ള തുകളാണ് ടാക്സി ഡ്രൈവർമാർ അടക്കേണ്ടി വന്നത്. 1383 പരാതികളാണ് കഴിഞ്ഞ വർഷം ഉണ്ടായത് മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതലാണ്. ടാക്സി ചാർജ് കൂടുതലായി മേടിച്ചു എന്നുള്ള പരാതിയാണ് കൂടുതലും. കാറിൽ മൂത്രത്തിന്റെ  മണം ഉണ്ട് എന്ന് പരാതി പറഞ്ഞ യാത്രക്കാരനും ഉണ്ട്.

പ്രസ്തുത ഡ്രൈവർക്കും ഫൈൻ അടക്കുന്നതിനുള്ള നോട്ടീസ് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ അയച്ചു.  മറ്റൊരു പരാതിയിൽ രാത്രിമുഴുവൻ ടാക്സി കാർ ഓടിക്കുക ആയിരുന്നതുകൊണ്ട് യാത്രക്കാരനോട് ഡ്രൈവർക്ക്  സംസാരിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു എന്നതാണ്. കാറിലെ വൃത്തിഹീനമായ സീറ്റുകളും ചവിട്ടികളും സഹിക്കാൻ കഴിയാത്ത  മണങ്ങളും ഉണ്ട് എന്ന് പറഞ്ഞ് നിരവധി പരാതികൾ ലഭിച്ചു. സിഗരറ്റിനും മദ്യത്തിനും മണങ്ങൾ ഉണ്ട് എന്ന് പറഞ്ഞും  നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: