വീശിയടിച്ച കൊടുങ്കാറ്റില്‍ മുകളിലേക്കൊഴുകി വെള്ളച്ചാട്ടം, അതിശയിപ്പിക്കുന്ന വീഡിയോ കാണാം

അതിശക്തമായി വീശിയ കൊടുങ്കാറ്റിന്റെ ശക്തിയില്‍ വെള്ളച്ചാട്ടം മുകളിലേക്ക് ഒഴുകുന്നതിന്റെ വിഡിയോയാണ് ആളുകളെ അതിശയിപ്പിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും സ്‌കോട്ട്‌ലാന്‍ഡിലെ ക്യാമ്പ്‌സി ഫെല്‍സില്ലുള്ള ജെന്നീസ് ലം വെള്ളച്ചാട്ടത്തിലാണ് ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ കഴിഞ്ഞത്. കിയാര കൊടുങ്കാറ്റിന്റെ ശക്തി മൂലമാണ് വെള്ളം മുകളിലേക്ക് പറന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ്റാണ്ടിലെതന്നെ ഏറ്റവും ശക്തിയേറിയ കാറ്റ് എന്നാണ് കിയാരയെ വിശേഷിപ്പിക്കുന്നത്. ചിമ്മിനിയില്‍ നിന്ന് പുക ഉയരുന്നത് പോലുണ്ടെന്നും പ്രകൃതിയുടെ പ്രതികാരമാണെന്നുമൊക്കെയാണ് വെള്ളച്ചാട്ടത്തിന്റെ വിഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.