ലണ്ടനിൽ അത്യാഹിത വിഭാഗത്തിലെ ഡോക്ടർക്കും കൊറോണ; 9 പേർക്ക് സ്ഥിരീകരണം ;സ്കൂളുകൾക്കു മുന്നറിയിപ്പ്

ബ്രിട്ടനിൽ കൊറോണ വൈറസ് ഭീതി അകലുന്നില്ല. ഓരോദിവസവും രോഗം കൂടുതൽ പേരിലേക്ക് പടരുന്നതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. ഇതുവരെ രാജ്യത്തൊട്ടാകെ ഒൻപത് പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറും ഉൾപ്പെടുന്നു.

വെസ്റ്റ് സസെക്സിലെ വർത്തിങ്ങിലുള്ള ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ജോലിചെയ്ത ജി.പി. ഡോക്ടർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിച്ചെങ്കിലും ആശുപത്രിയുടെ പ്രവർത്തനത്തിന് തടസം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

നേരത്തെ ബ്രൈറ്റണിൽ രണ്ട് ജി.പി സർജറികൾ രോഗബാധിതരുടെ സമ്പർക്കത്തിന്റെ  പശ്ചാത്തലത്തിൽ താൽകാലികമായി അടച്ചിരുന്നു. ബ്രിട്ടനിൽ ഇതുവരെ 1358 പേരെയാണ് രോഗബാധ സംശയിച്ച് പരിശോധകൾക്ക് വിധേയരാക്കിയത്. ഇതിൽ എട്ടുപേർക്കുമാത്രമേ രോഗം സ്ഥിരീകരിച്ചുള്ളു. ഇവരെല്ലാം  പ്രത്യേകം ഐസൊലേഷൻ സെന്ററുകളിലും വീടുകളിലുമായി ചികിൽസയിലാണ്. 

രോഗബാധയുടെ പശ്ചാത്തലത്തിൽ ബ്രൈറ്റണിൽ അഞ്ചു സ്കൂളുകളിൽ കൊറോണ  മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവർ സ്കൂളിൽ വരാതെ ആരോഗ്യവകുപ്പ് അധകൃതരമായി ബന്ധപ്പെടണമെന്നാണ് മുന്നറിയിപ്പ്.

Share this news

Leave a Reply

%d bloggers like this: