അയർലണ്ടിലെ അബോർഷൻ നിയമത്തെ എതിർത്ത അംഗങ്ങൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അനുകൂലിച്ച പ്രമുഖർ തോറ്റു 

2020 ലെ ഐറിഷ് പൊതുതെരഞ്ഞെടുപ്പിൽ ഷിൻ ഫെയ്നിന്(Sinn Fein) കിട്ടിയഅഭൂതപൂർവമായ പിന്തുണയും,   കൂടാതെ  ഗർഭചിദ്രം നിയമവിധേയമാക്കുന്നതിനെതിരെ വോട്ടുചെയ്ത 15 ടി.ഡികളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ഭരണഘടനയുടെ എട്ടാം ഭേദഗതി(ഗർഭചിദ്രത്തിനെതിരെയുള്ള ഭരണഘടന സാധുത) റദ്ദാക്കാനുള്ള റഫറണ്ടം വലിയ ഭൂരിപക്ഷത്തോടെ പാസാക്കിയെങ്കിലും ഇതിനായുള്ള കാമ്പെയ്‌നിലെ പ്രധാന വ്യക്തികൾ എട്ടു നിലയിൽ പൊട്ടി. സോളിഡാരിറ്റി -പീപ്പിൾ ബിഫോർ പ്രോഫിറ്റ് അലയൻസ് നേതാവ് റൂത്ത് കോപ്പിംഗറും മുൻ ചിൽഡ്രൻസ് മിനിസ്റ്റർ കാതറിൻ സപ്പോണും ഉൾപ്പെടെയുള്ളവർ പരാജയപ്പെട്ടവരിൽ പ്രമുഖരാണ്. അതേസമയം, വിശ്വാസവോട്ടെടുപ്പിലും ചർച്ചയിലും … Read more