അയർലണ്ടിലെ അബോർഷൻ നിയമത്തെ എതിർത്ത അംഗങ്ങൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അനുകൂലിച്ച പ്രമുഖർ തോറ്റു 

2020 ലെ ഐറിഷ് പൊതുതെരഞ്ഞെടുപ്പിൽ ഷിൻ ഫെയ്നിന്(Sinn Fein) കിട്ടിയഅഭൂതപൂർവമായ പിന്തുണയും,   കൂടാതെ  ഗർഭചിദ്രം നിയമവിധേയമാക്കുന്നതിനെതിരെ വോട്ടുചെയ്ത 15 ടി.ഡികളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് പലരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഭരണഘടനയുടെ എട്ടാം ഭേദഗതി(ഗർഭചിദ്രത്തിനെതിരെയുള്ള ഭരണഘടന സാധുത) റദ്ദാക്കാനുള്ള റഫറണ്ടം വലിയ ഭൂരിപക്ഷത്തോടെ പാസാക്കിയെങ്കിലും ഇതിനായുള്ള കാമ്പെയ്‌നിലെ പ്രധാന വ്യക്തികൾ എട്ടു നിലയിൽ പൊട്ടി.

സോളിഡാരിറ്റി -പീപ്പിൾ ബിഫോർ പ്രോഫിറ്റ് അലയൻസ് നേതാവ് റൂത്ത് കോപ്പിംഗറും മുൻ ചിൽഡ്രൻസ് മിനിസ്റ്റർ കാതറിൻ സപ്പോണും ഉൾപ്പെടെയുള്ളവർ പരാജയപ്പെട്ടവരിൽ പ്രമുഖരാണ്.

അതേസമയം, വിശ്വാസവോട്ടെടുപ്പിലും ചർച്ചയിലും ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനെ ശക്തമാക്കി എതിർത്തവർക്കൊപ്പം നിന്നു ഈ തിരഞ്ഞെടുപ്പിൽ ജനം എന്നതും ശ്രദ്ധേയമാണ്.

ഇതിൽ, ഇരുപതാം നൂറ്റാണ്ടിലെ ഐറിഷ് രാഷ്ട്രീയത്തിന്റെ നെടുംതൂൺ, അയർലൻഡ് പ്രധാനമന്ത്രിയും പ്രസിഡന്റും ഒക്കെ ആയിരുന്ന ഈമോൺ ഡി’ വലേറ(  Éamon de Valera) യുടെ ,    ചെറുമകനായ ഫിയ്നാ ഫെയ്‌ലിന്റെ  ഈമോൺ ഓ’ കുവ് ( Éamon Ó Cuív), ഈ വിഷയത്തിൽ പാർട്ടി വിപ്പ് ലംഘിച്ച    മുൻ  ഷിൻ ഫെയ്ൻ  ടി.ഡി  Peadar Tóibín എന്നിവർ സീറ്റ് നിലനിർത്തിയ വരിൽ പ്രധാനികളാണ്.

പാർലമെന്റ് അംഗങ്ങളുടെ മനസാക്ഷി വോട്ട് നിഷേധിച്ച   ഷിൻ ഫെയ്ൻ വിപ്പ് നൽകിയതിൽ പ്രതിഷേച്ച് പാർട്ടി വിടുകയും, പിന്നീട് Republican Aontú പാർട്ടി രൂപികരിക്കുകയും ചെയ്തയാളാണ് ടോബിൻ

Share this news

Leave a Reply

%d bloggers like this: