ഫേസ്ബുക്ക് ഡബ്ലിൻ ഓഫീസുകളിൽ റെയ്‌ഡ്‌; ഡേറ്റിംഗ് ആപ്പ് ഉടനെയില്ല

വാലന്റൈൻസ് ദിനത്തിന് തൊട്ടുമുമ്പ് യൂറോപ്പിൽ ഡേറ്റിങ് സേവനം ആരംഭിക്കാനുള്ള ഫെയ്സ്ബുക്കിന്റെ നീക്കം പാളി. ഡേറ്റാ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐയർലണ്ടിലെ ഡേറ്റാ പ്രൊട്ടക്ഷൻ അധികൃതർ ആശങ്ക ഉയർത്തിയതിനെ തുടർന്നാണ് ഫെയ്സ്ബുക്ക് ഡേറ്റിങ് സേവനം യൂറോപ്പിൽ ആരംഭിക്കുന്നത് നീട്ടിവെച്ചത്.


ഡബ്ലിൻ ഓഫീസിൽ ഐറിഷ് ഡാറ്റ റെഗുലെറ്റർ റെയിഡ് നടത്തിയതിനെ തുടർന്നാണ് ഫേസ്ബുക്ക് ലോഞ്ചിങ്ങിൽ നിന്ന് പിൻമാറിയത്. സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് വാർത്തകൾ കണ്ടതിനെ തുടർന്നാണ് റെയിഡ് നടത്തിയത്.


യൂറോപ്യൻ യൂണിയൻ നിയമം അനുസരിച്ച് ഉപയോക്താക്കളുടെ വിവരത്തെ സ്വാധീനിക്കുന്ന ഒരു ഉൽപ്പന്നമോ സേവനമോ അവതരിപ്പിക്കുന്നതിന് മുമ്പ് കമ്പനികൾ ഒരു ഡേറ്റ പ്രൊസസിങ് ഇംപാക്ട് അസസ്മെന്റ് (ഡിപിഐഎ) നടത്തണം.

ഫെയ്സ്ബുക്ക് ഡേറ്റിങ് ഫെബ്രുവരി 13 ന് അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്ന കാര്യം തങ്ങൾ അറിഞ്ഞത് ഫെബ്രുവരി 12 മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അയർലണ്ട് ഡേറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ സേവനത്തിന് മേൽ ആശങ്ക ഉയർത്തിയത്.
കഴിഞ്ഞ വർഷമാണ് അമേരിക്കയിൽ ഫെയ്സ്ബുക്ക് ഡേറ്റിങ് സേവനം ആരംഭിച്ചത്. നിലവിൽ 20 രാജ്യങ്ങളിൽ സേവനം ലഭ്യമാണ്. നിലവിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഡേറ്റിങ് പ്രൊഫൈൽ നിർമിക്കാനാവും. നിങ്ങളുടെ ഇൻസ്റ്റാഗ്രാമിലുള്ള ചിത്രങ്ങൾ ഇതിലേക്ക് ചേർക്കുകയും ചെയ്യാം. ഫെയ്സ്ബുക്ക് സുഹൃത്തുക്കളിൽ നിന്നും ഡേറ്റിങ് പങ്കാളിയെ കണ്ടെത്താം.

യൂറോപ്പിലെ ഡേറ്റാ സംരക്ഷണ നിയമങ്ങൾ വളരെ കർശനമാണ്. ജിഡിപിആർ നിയമം അവതരിപ്പിക്കപ്പെട്ടത് തന്നെ ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട കേംബ്രിജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. വിവര സംരക്ഷണവുമായി ബന്ധപ്പെട്ട് ഫെയ്സബുക്കിന്റെ ഭൂതകാലം മോശമായതും കമ്പനിയ്ക്കുമേൽ ആശങ്ക ഉയർത്താൻ കാരണമായിട്ടുണ്ടാവാം

Share this news

Leave a Reply

%d bloggers like this: