ഐറിഷ് ആശുപത്രികളിൽ പ്രസവ ശുശ്രൂഷ ജീവനക്കാർക്കുമേൽ അമിത ജോലി സമ്മർദ്ദം ചെലുത്തുന്നുവെന്ന് HIQA റിപ്പോർട്ട്.

ജീവനക്കാരുടെ കുറവും,അടിസ്ഥാന സൗകര്യങ്ങളുടെ  നിലവാര കുറവും  , പ്രസവസേവനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നെന്ന് HIQA (Health Information and Quality Authority) റിപ്പോർട്ട്.ഭാവിയിൽ പ്രസവസേവനങ്ങൾ സുരക്ഷിതവും ഫലപ്രദവുമാക്കുന്നതിനു വേണ്ടി ഹെൽത്ത്‌ ഇൻഫർമേഷൻ ആന്റ് ക്വാളിറ്റി അതോറിറ്റി നിരവധി പദ്ധതികൾ  ആസൂത്രണം ചെയ്തിട്ടുണ്ട്.

സ്റ്റാഫുകൾക്ക് പ്രൊഫഷണലിസം, ടീം വർക്ക്, പ്രതിബദ്ധത എന്നിവയുണ്ടെങ്കിലും അമിതമായ  സമ്മർദ്ധമുണ്ടാകുന്ന സാഹചര്യങ്ങളിലെ പ്രവർത്തനത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും റിപ്പോർട്ട്‌ പറയുന്നു.

2016 ൽ ആരംഭിച്ച National Maternity Strategy-യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സർക്കാർ തലത്തിൽ നിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല.

Portlaoise Hospital-ൽ HIQA-യുടെ  അന്വേഷണത്തിനുശേഷം പ്രസവ സേവനങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നതായും HIQA റെഗുലേഷൻ ഡയറക്ടർ മേരി ഡുന്നിയൻ പറഞ്ഞു. എങ്കിലും National Maternity Strategy നടപ്പിലാക്കുന്നതിനെക്കുറിച്ച്  HSE-ക്കുള്ളിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഈ പദ്ധതി നടപ്പിലാകുന്നതോടെ പ്രസവസേവന മേഖലയിൽ നിലവാരമുള്ളതും, സുരക്ഷിതവുമായ പരിചരണം ലഭിക്കുമെന്നും ഈ പദ്ധതി നടപ്പിലാക്കുന്നതിൽ പരിമിതമായ പ്രവർത്തനങ്ങൾ മാത്രമാണ് 2016 ൽ സർക്കാർ അംഗീകരിച്ചതെന്നും, HIQA  സംബന്ധിച്ചിടത്തോളം ഇത്  ആശങ്കാജനകമായിരുന്നുവെന്നും അവർ പറഞ്ഞു.

രാജ്യത്തുടനീളമുള്ള ആശുപത്രികളിലെ പ്രസവ സേവനങ്ങളെക്കുറിച്ചുള്ള 19 റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.
സുരക്ഷിതമായ മെച്ചപ്പെട്ട പ്രസവ സേവനങ്ങൾക്കായുള്ള ദേശീയ മാനദണ്ഡങ്ങളും National Maternity Strategy-യും ഉൾപ്പെടെ ഭാവിയിൽ പ്രസവ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള 8 നിർദ്ദേശങ്ങൾ അടങ്ങുന്ന ഒരു പദ്ധതിയും HIQA, HSE-ക്ക്  നൽകിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: