നറുക്കെടുപ്പിലൂടെ 375,000 യൂറോയുടെ വീട് സമ്മാനമായി ലഭിച്ചു:ആഹ്ളാദത്തിൽ ഇന്ത്യൻ വംശജരായ കുടുംബം

നറുക്കെടുപ്പിലൂടെ ഡബ്ലിൻ സിറ്റിയിൽ 375,000 യൂറോ വിലമതിക്കുന്ന പുതിയ വീട് ലഭിച്ചതിന്റെ ആഘോഷത്തിലാണ്  അകപെല്ലി കുടുംബം. ഫേസ്ബുക്കിലെ  പരസ്യം കണ്ടാണ് അകപ്പെല്ലി കുടുംബം നറുക്കെടുപ്പിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം അവസാനമാണ് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്.

ബ്രെഫ്‌നി പാർക്കിലെ കൗണ്ടി മൈതാനത്തിനടുത്തായി GAA സെന്റർ ഓഫ് എക്‌സലൻസിനു വേണ്ടിയുള്ള  ധനസമാഹരണത്തിന്റെ ഭാഗമായിട്ടാണ് Cavan GAA County Board,  100 യൂറോയുടെ ടിക്കറ്റ് വില്പനയും നറുക്കെടുപ്പും സംഘടിപ്പിച്ചത്.

ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് വെങ്കട്ട് റെഡ്ഡി അക്കപെല്ലിയും ഭാര്യ അംബിക ചന്ദയും മകൻ ഗൗതം റാണയും പറഞ്ഞു. ഇന്ത്യൻ വംശജനായ ഇയാൾ 10 വർഷം മുമ്പ് ദക്ഷിണേന്ത്യയിൽ നിന്നും  അയർലണ്ടിലേക്ക് താമസം മാറുകയും ഐറിഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു.

നറുക്കെടുപ്പ് നടക്കുന്നതിന്റെ തലേദിവസം ഡിസംബർ 30 നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. 100 യൂറോയുടെ ടിക്കറ്റ്  ജീവിതത്തെ മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഞങ്ങൾ ഒരു വീട് വാങ്ങാൻ പദ്ധതിയിട്ടിരുന്നുവെന്നും ഭാഗ്യവശാൽ ഒരു ടിക്കറ്റിലൂടെ പുതിയ വീടിന്റെ ഉടമയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മോർട്ട്ഗേജ് ഉപദേഷ്ടാവായ അകപെല്ലിയും കുടുംബവും നിലവിൽ ഡബ്ലിൻ നഗരത്തിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. 

ഈ വലിയ നേട്ടത്തിൽ താൻ അതീവ  സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.Cavan GAA കൗണ്ടി ബോർഡ് അംഗങ്ങൾ ഭവനത്തിന്റെ താക്കോൽ ഇന്നലെ കുടുംബത്തിന് സമ്മാനിച്ചു.

നറുക്കെടുപ്പിലൂടെ 11,000 ടിക്കറ്റുകൾ വിറ്റഴിച്ചതായും GAA സെന്റർ ഓഫ് എക്‌സലൻസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി 600,000 യൂറോ സമാഹരിച്ചതായും Cavan GAA ചെയർമാൻ കീറൻ കാലഗൻ പറഞ്ഞു . മൂന്ന് പുതിയ ഫ്ളഡ് ലൈറ്റ് പിച്ചുകൾ ,ജിം , നടക്കാനും ഓടാനുമുള്ള  ട്രാക്കുകൾ എന്നിവയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടും.

ക്ലബിന്റെ വികസനത്തിനായി ഞങ്ങളോടൊപ്പം സഹകരിച്ചു പ്രവർത്തിക്കുന്ന McGarrell Reilly developers-നോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: