വർഷങ്ങൾക്ക് മുമ്പ് മരിച്ച ഏഴു വയസുകാരി മകളെ കണ്ടും കൈപിടിച്ചും അമ്മ; വികാര നിർഭരമായി വെർച്വൽ റിയാലിറ്റി പുനഃസമാഗമം

അകാലത്തിൽ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ടവരെ ഒന്നു കാണാനും അവരുമായി സംസാരിക്കാനും സമയം ചെലവഴിക്കാനും കഴിഞ്ഞാലോ? അത്തരത്തിൽ വര്‍ഷങ്ങൾക്ക് മുമ്പ് വിട്ടു പിരിഞ്ഞ ഏഴു വയസുള്ള മകളെ കാണുകയും സംസാരിക്കുകയും അനുഭവിക്കുകയും ചെയ്തിരിക്കുകയാണ് ഒരമ്മ. ദക്ഷിണകൊറിയയിലാണ് സംഭവം. ഒരു ദക്ഷിണകൊറിയന്‍ ടെലിവിഷന്‍ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു വികാരനിര്‍ഭരമായ പുനഃസമാഗമം. അജ്ഞാത രോഗത്തെ തുടര്‍ന്ന് 2016ല്‍ മരിച്ചുപോയ ഏഴുവയസുകാരി നിയോണിനെയാണ് ‘മീറ്റിങ് യു’ എന്ന ടിവി പരിപാടിയുടെ ഭാഗമായി ‘വെര്‍ച്വലി ജീവിപ്പിച്ചത്’. അമ്മയായ ജാങ് ജി സുങിന് ഈ വെര്‍ച്വല്‍ മകളെ … Read more