വർക്ക് പെർമിറ്റില്ലാതെ ജോലി; നിരവധിപേർക്കെതിരെ ഇമിഗ്രേഷൻ നിയമപ്രകാരം നടപടി

ഡബ്ലിനിലും മീത്തിലും ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോ സമീപ ആഴ്ചകളിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനും (WRC) എം‌പ്ലോയ്‌മെന്റ് അഫയേഴ്‌സ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ടുമെൻ്റും (DEASP) സംയുക്തമായാണ് അന്വേഷണം നടത്തിയത്.ജനുവരി 30 വ്യാഴാഴ്ച നടത്തിയ ആദ്യ ഓപ്പറേഷൻ പടിഞ്ഞാറൻ ഡബ്ലിനിലെ ഒരു ഏഷ്യൻ ഭക്ഷ്യ ഉൽപന്ന വിതരണക്കാരന്റെ ഓഫീസുകളും വെയർഹൗസുകളും കേന്ദ്രീകരിച്ചായിരുന്നു. തിരച്ചിലിൽ ആകെ ആറ് പേരെ അറസ്റ്റ് ചെയ്തു. നാടുകടത്തൽ ഉത്തരവ് പ്രകാരം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തുടർ … Read more