രാവിലെ നോക്കിയാല്‍ മൂന്നു പേരെയും കൊണ്ട് 400കിലോമീറ്റര്‍ ഉയരത്തില്‍ കറങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാം!

നവനീത് അന്താരാഷ്ട്ര ബഹിരാകാശനിലയം അഥവാ International Space Station നേരിട്ടു കാണാന്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ഒക്കെ അവസരമുണ്ട്. ഭൂമിയില്‍നിന്ന് ഏതാണ്ട് നാഞ്ഞൂറ് കിലോമീറ്റര്‍ ഉയരത്തിലുള്ള പരിക്രമണപഥത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം ഭൂമിയെ ചുറ്റുന്നത്. സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ എന്ന അതിവേഗതയിലാണ് ഈ ചുറ്റല്‍ എന്നും മറക്കരുത്. നാളെ (19-2-20) 5.37 മുതല്‍ അഞ്ച് മിനിറ്റോളം നിലയത്തെ ആകാശത്ത് കാണാം. മൂന്നു പേര്‍ അതില്‍ താമസിക്കുന്നുണ്ട് എന്ന കാര്യം ഓര്‍ക്കണേ. തെക്കുപടിഞ്ഞാറായി ഏതാണ്ട് 30 ഡിഗ്രി ഉയരത്തിലാവും നിലയം … Read more