€ 35,000 -യ്ക്ക് ഏറ്റവും വിലകൂടിയ ഐറിഷ് വിസ്‌ക്കി വില്പനയ്ക്ക്; ലഭ്യമാകുന്നത് 44 ബോട്ടിലുകൾ  മാത്രം

ജെയിംസൺ ഉൾപ്പെടെയുള്ള വിസ്കികൾ ഉണ്ടാക്കുന്ന ഐറിഷ് ഡിസ്റ്റിലേഴ്‌സ് ആണ് ലോകത്തിലെ ഏറ്റവും വിലയുള്ള ഐറിഷ് വിസ്‌ക്കി വിപണിയിൽ എത്തിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമാണ്  ആണ് ഈ  ആഡംബര വിസ്കി.

കൗണ്ടി കോർക്കിലെ  മിഡിൽട്ടണിൽ 1974 -ൽ വാറ്റിയതാണ് ഈ സിംഗിൾ മാൾട്ട്  വിസ്കി. 1825 മുതൽ 1975 വരെ 150 വർഷത്തോളം മിഡിൽട്ടണിൽ പ്രസിദ്ധമായ വാറ്റ് കേന്ദ്രം ഉണ്ടായിരുന്നു. അയർലണ്ടിലെ ക്ഷാമകാലത്തും, സ്വാതന്ത്ര്യ സമര കാലത്തും, ആഭ്യന്തര യുദ്ധ സമയത്തും ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നു.

1974 -ൽ പരീക്ഷണാടിസ്ഥാനത്തിൽ മിഡിൽട്ടണിലെ  കേന്ദ്രത്തിലെ മാസ്റ്ററായ മാക്സ് ക്രോക്കെട്ട് ആണ് ഈ വിസ്കി വാറ്റിയത്.



ഈ വർഷം 44 ബോട്ടിലുകളാണ് വില്പനയ്ക്കായി  പുറത്തുവിടുന്നത്. തുടർന്ന് 2025 വരെ എല്ലാ വർഷവും ഈ വില്പന തുടരും. 2025 -ൽ  മിഡിൽട്ടണിലെ വാറ്റ് കേന്ദ്രത്തിന്റെ 200 -ആം  വാർഷികവും ആഘോഷിക്കപെടും.

Share this news

Leave a Reply

%d bloggers like this: