2018 മുതൽ അലഞ്ഞുതിരിയുന്ന കപ്പൽ അയർലന്‍ഡ് തീരത്തടുത്തു 

2018 മുതല്‍ അറ്റ്ലാന്‍റിക് സമുദ്രത്തില്‍ അലഞ്ഞുതിരിയുകയായിരുന്ന കൂറ്റന്‍ കപ്പല്‍ ഒടുവില്‍ അയര്‍ലന്‍ഡ് തീരത്ത് അടുത്തു.

കിഴക്കന്‍ അയര്‍ലന്‍ഡിലെ കോര്‍ക്കിനടുത്ത് ബാല്ലികോട്ടണിലാണ് കപ്പല്‍ തീരമണ‌‌ഞ്ഞത്. ബാല്ലിക്കോട്ടണ്‍ തീരത്തെത്തിയ കപ്പലില്‍ ആരുമുണ്ടായിരുന്നില്ല. കപ്പലിലെ ജീവനക്കാരെ 2018 സെപ്റ്റംബറില്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു.1976-ലാണ് ദി ആള്‍ട്ട എന്ന കപ്പല്‍ നിര്‍മിച്ചത്. കപ്പല്‍ ടാന്‍സാനിയയുടെ പതാകയുള്ളതാണ്. 80 മീറ്ററാണ് ഇതിന്‍റെ വലിപ്പം.

കപ്പല്‍ തീരത്ത് അടുത്തതോടെ മലിനീകരണ ഭീഷണിയുണ്ടാകുമെന്ന ആശങ്കയാണ്. എന്നാല്‍ ഏറെ നാള്‍ കടലില്‍ കിടന്നതിനാല്‍ വലിയ തോതില്‍ മലിനീകരണമുണ്ടാകാന്‍ സാധ്യതയില്ല.ഐറിസ് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ആകാശത്ത് നിന്ന് കപ്പലിനെ വിശദമായി നിരീക്ഷിച്ചു.നിലവിലെ കാലാവസ്ഥയില്‍ കപ്പലിലേക്ക് ആരെങ്കിലും പോകുന്നത് അപകടകരമാണെന്നാണ് കോസ്റ്റ് ഗാര്‍‍ഡ് മുന്നറിയിപ്പ് നല്‍കുന്നത്

Share this news

Leave a Reply

%d bloggers like this: