മയക്കു മരുന്നു ഡീലർ രഹസ്യം ഒളിപ്പിച്ച ചൂണ്ട നഷ്ട്ടപെട്ടു ;429 കോടിയുടെ സ്വത്തിന്റെ രഹസ്യം അറിയാൻ ചൂണ്ടയും തപ്പി ഗാർഡ

മീൻ പിടിക്കുന്ന ഒരു ചൂണ്ടക്ക് കോടികളുടെ വില. ഒരു ചൂണ്ടയും അതിന്റെ കവറും കണ്ടെത്താനുള്ള തത്രപ്പാടിലാണ് അയർലൻഡിലെ ക്രിമിനൽ അസറ്റ്സ് ബ്യൂറോയും ഗാർഡയും. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു ചൂണ്ടയ്ക്ക് പിന്നിൽ എന്താണിത്ര കാര്യമെന്നാകും ആരുടെയും സംശയം. പക്ഷേ, അയർലൻഡിലെ ഒരു മയക്കുമരുന്ന് വിതരണക്കാരന്റെ കോടിക്കണക്കിന് രൂപയുടെ സമ്പത്തിന്റെ ‘താക്കോലാണ്’ ഈ ചൂണ്ടയിലുള്ളത്. ഡബ്ലിൻ സ്വദേശിയായ ക്ലിഫ്ടൺ കോളിൻസിന്റെ ചൂണ്ടയ്ക്ക് വേണ്ടിയാണ് അയർലൻഡിലെ അന്വേഷണ ഉദ്യോഗസ്ഥർ പരക്കംപായുന്നത്. മയക്കുമരുന്ന് വിതരണക്കാരനായ കോളിൻസ് തന്റെ ബിറ്റ്കോയിൻ സമ്പാദ്യത്തിന്റെ രഹസ്യകോഡുകളെല്ലാം … Read more