പൊക്കമില്ലായ്മക്കിത്ര പൊക്കമോ

‘എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം..’ ആ പൈതലിൻ്റെ നോവും ഏങ്ങലും കണ്ട് ലോകം തല താഴ്ത്തുന്നു. പൊക്കം കുറഞ്ഞവരെ അപമാനിക്കുന്നവർക്കിത്ര പൊക്കമോ…

ഓസ്ട്രേലിയയിലെ പള്ളിക്കൂടത്തിൽ പൊക്കക്കുറവിൻ്റെ പേരിൽ സഹപാഠികളാൽ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒൻപത് വയസുകാരനാണ്, അമ്മക്ക് മുന്നിൽ ഹൃദയം തകർന്ന് പൊട്ടിക്കരയുന്നത്… സ്വന്തം മകനു മുന്നിൽ പിടിച്ചു നിൽക്കാൻ പെടാപ്പാടുപെടുന്ന അമ്മയും… വീഡിയോ കണ്ട് കരഞ്ഞ് ലോകവും മനസാക്ഷിയും…!

പുച്ഛം ഒരു പൊതു പ്രതിഭാസമാണെന്ന് തോന്നുന്നു. ഒരു മനുഷ്യന്റെ ശാരീരികാവസ്ഥകളെ കളിയാക്കുന്ന കാര്യത്തില്‍ മനുഷ്യർ പൊതുവെയും മലയാളി പ്രത്യേകിച്ചും മുന്‍പന്തിയിലാണെന്ന് ശരിക്കും സംശയിക്കാം.
ബുള്ളിയിങ്ങിന്റെ ‘സുഖം’ ഒരു തരം ഫാസിസ്റ്റ് സുഖമാണ്.
ഇത് നാണ നിർമ്മിതിയുടെ ഒരുതരം കളിയാണ്.
ഇത് ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കിയാൽ അത് ഇപ്രകാരമായിരിക്കാം.

ഒരിക്കൽ നാസി ജർമ്മിനിയിൽ ഹിറ്റ്ലറുടെ അനുയായികൾ ഒരു പെൺകുട്ടിയെ(അവളുടെ പേര് ഓർക്കുന്നില്ല, വായിക്കുന്നവർ ഓർക്കുന്നെങ്കിൽ പറയണെ…) നഗ്നയാക്കി നിർത്തിയിട്ട് ചോദിച്ചു. നിനക്ക് നാണമില്ലെ പെണ്ണേന്ന്…!

ക്വാഡനോട് പൊക്കക്കുറവിൻ്റെ നാണക്കേട് വിളമ്പിയവരോടെന്നപോലെ…. നഗ്നതയുടെ നാണക്കേട് വിളമ്പിയ നാസി ദീകരരോട് ആ ധീര വനിത പറഞ്ഞതെന്താണെന്നോ..? ”വസ്ത്രം ധരിച്ചിട്ടും നിങ്ങളുടെ നഗ്നത ഓർത്താണ് എനിക്ക് നാണം വരുന്നത് എന്നാണ്”. ക്വാഡൻ്റെ പൊക്കമില്ലായ്മയിൽ പൊങ്ങിയവരോട്, നിങ്ങളുടെ പൊക്കത്തിൻ്റെ പൊക്കമില്ലായ്മ ഓർമ്മിക്കുക മാത്രമായിരിക്കും ശരിക്കും അവൻ ചെയ്തിരിക്കുക. അല്ലെ…!

Share this news

Leave a Reply

%d bloggers like this: