മതിലുകള്‍ കെട്ടിപ്പൊക്കി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നത് അചിന്തനീയം; ട്രംപിന്റെ ‘സമാധാന’ പദ്ധതിക്കെതിരെ പോപ്പ്

ബാരി : ഇസ്രയേൽ–-പലസ്‌തീൻ സംഘർഷത്തിന്‌ അന്യായമായ ‘പരിഹാര’ങ്ങൾ നിർദേശിക്കുന്നതിനെതിരെ ഫ്രാൻസിസ്‌ മാർപാപ്പ. അത്തരം നിർദേശങ്ങൾ പുതിയ പ്രതിസന്ധികൾക്ക്‌ മുന്നോടി മാത്രമായി മാറുമെന്ന്‌ മാർപാപ്പ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ മധ്യപൗരസ്‌ത്യ ‘സമാധാന’ പദ്ധതിയുടെ പേര്‌ പറയാതെയാണ്‌ അത്‌ കൂടുതൽ കുഴപ്പങ്ങൾക്ക് ഇടയാക്കുമെന്ന്‌ മാർപാപ്പ മുന്നറിയിപ്പ്‌ നൽകിയത്‌. മതിലുകള്‍ കെട്ടിപ്പൊക്കി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നത് അചിന്തനീയമാണെന്ന് മാര്‍പാപ്പ പറഞ്ഞു. തെക്കൻ ഇറ്റലിയിലെ തുറമുഖനഗരമായ ബാരിയിൽ മധ്യധരണ്യാഴി മേഖലയിലെ രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു പോപ്പ്‌. ജെറുസലെമും വെസ്‌റ്റ്‌ബാങ്കിലെയും … Read more